വി​ത്തു​ത്​പാ​ദ​നം​ ​വി​ജ​യ​ക​രം: കടലിൽ കൂട്ടിലും ഇനി മഞ്ഞപ്പാര വളരും

Tuesday 23 April 2024 12:48 AM IST

കൊ​ച്ചി​:​ ​സ​മു​ദ്ര​മ​ത്സ്യ​കൃ​ഷി​യി​ൽ​ ​വ​ൻ​മു​ന്നേ​റ്റ​ത്തി​ന് ​വ​ഴി​യൊ​രു​ക്കി​ ​മ​ഞ്ഞ​പ്പാ​ര​യു​ടെ​ ​(​ഗോ​ൾ​ഡ​ൻ​ ​ട്രെ​വാ​ലി​)​ ​കൃ​ത്രി​മ​ ​വി​ത്തു​ത്​പാ​ദ​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​കേ​ന്ദ്ര​ ​സ​മു​ദ്രോ​ത്പ​ന്ന​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​ഗ​വേ​ഷ​ക​ർ​ ​വി​ക​സി​പ്പി​ച്ചു.​ ​ഉ​യ​ർ​ന്ന​ ​വി​പ​ണി​ ​മൂ​ല്യ​മു​ള്ള​ ​രു​ചി​ക​ര​മാ​യ​ ​മ​ത്സ്യ​മാ​ണി​ത്.​ ​കൃ​ഷി​യി​ലൂ​ടെ​ ​ക​ട​ൽ​ ​മ​ത്സ്യ​ങ്ങ​ളു​ടെ​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​വി​ശാ​ഖ​പ​ട്ട​ണം​ ​റീ​ജ​യ​ണ​ൽ​ ​സെ​ന്റ​റി​ലെ​ ​സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റ് ​ഡോ.​ ​റി​തേ​ഷ് ​ര​ഞ്ജ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​വി​ക​സി​പ്പി​ച്ച​ത്.​ ​അ​തി​വേ​ഗം​ ​വ​ള​രു​ന്ന​ ​ഈ​ ​മ​ത്സ്യ​ത്തി​ന് ​വി​ദേ​ശ​ ​വി​പ​ണി​യി​ല​ട​ക്കം​ ​ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.​ ​കി​ലോ​യ്ക്ക് 400​ ​മു​ത​ൽ​ 500​ ​രൂ​പ​വ​രെ​യാ​ണ് ​ശ​രാ​ശ​രി​ ​വി​ല. ഭ​ക്ഷ​ണ​മാ​യി​ ​ക​ഴി​ക്കാ​ൻ​ ​മാ​ത്ര​മ​ല്ല,​ ​അ​ല​ങ്കാ​ര​മ​ത്സ്യ​മാ​യും​ ​മ​ഞ്ഞ​പ്പാ​ര​യെ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​ആ​ഭ്യ​ന്ത​ര,​ ​വി​ദേ​ശ​ ​വി​പ​ണി​ക​ളി​ൽ​ ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​യാ​ണ്.​ ​ഈ​ ​ഇ​ന​ത്തി​ലെ​ ​ചെ​റി​യ​മീ​നു​ക​ളെ​ ​അ​ല​ങ്കാ​ര​ ​മ​ത്സ്യ​മാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​അ​ല​ങ്കാ​ര​ ​മ​ത്സ്യ​ത്തി​ന് 150​ ​മു​ത​ൽ​ 250​ ​രൂ​പ​ ​വ​രെ​യാ​ണ് ​വി​ല. ക​ട​ലി​ൽ​ ​കൂ​ടു​മ​ത്സ്യ​കൃ​ഷി​ക്ക് ​യോ​ജി​ച്ച​ ​മ​ത്സ്യ​മാ​ണി​ത്.​ ​പ​വി​ഴ​പ്പു​റ്റു​ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​സ്രാ​വ്,​ ​ക​ല​വ​ ​തു​ട​ങ്ങി​യ​ ​മ​ത്സ്യ​ങ്ങ​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​ണ് ​മ​ഞ്ഞ​പ്പാ​ര​ ​ജീ​വി​ക്കു​ന്ന​ത്.

അമിതമത്സ്യബന്ധനം;

ലഭ്യത കുറഞ്ഞു

ഇന്ത്യയിൽ തമിഴ്‌നാട്, പുതുച്ചേരി, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. അമിതമത്സ്യബന്ധനം മൂലം ഇവയുടെ ലഭ്യത കുറഞ്ഞു. 2019ൽ 1106 ടൺ ഉണ്ടായിരുന്നത് 2023ൽ 375 ടണ്ണായി.

കടലിൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, ഇവയുടെ കൃത്രിമ പ്രജനനത്തിന് അതീവ പ്രാധാന്യമുണ്ട്.

ഡോ. എ. ഗോപാലകൃഷ്ണൻ , സി.എം.എഫ്.ആർ.ഐ ഡയറക്ടർ