ശിവഗിരിയിൽ ഇന്ന് ശാരദാപ്രതിഷ്ഠ വാർഷികദിനാഘോഷം

Tuesday 23 April 2024 12:05 AM IST

ശിവഗിരി: ശ്രീശാരദാദേവി സന്നിധിയിൽ ഇന്ന് പതിവിലുമേറെ ഭക്തജനസാന്നിദ്ധ്യം ഉണ്ടാവും. വിദ്യാർത്ഥികളും മാതാപിതാക്കളും വിദ്യാദേവതയുടെ തിരുമുമ്പിൽ പ്രാർത്ഥനയും വഴിപാടുകളും സമർപ്പിക്കും. ചിത്രാപൗർണ്ണമി ദിനമായ ഇന്ന് ഗുരുദേവൻ ശാരദാദേവിയെ കുടിയിരുത്തിയതിന്റെ 112-ാമത് വാർഷികദിനം കൂടിയാണ്. ശിവഗിരിയിൽ വിജ്ഞാനോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് പർണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കു ശേഷം ശാരദാദേവി സന്നിധിയിൽ പ്രതിഷ്ഠാദിന വിശേഷാൽ അർച്ചന രാവിലെ 6 മുതൽ 7 വരെയുണ്ടാകും. 7 മുതൽ 8 വരെ വീണകച്ചേരി, 9ന് ഗുരുദേവകൃതികൾ ഒരു സമഗ്രപഠനം എന്ന വിഷയത്തിൽ ഡോ.സി.കെ.രവി പഠനക്ലാസ് നയിക്കും. 10.30ന് മുൻമന്ത്റി മുല്ലക്കര രത്നാകരനും 12ന് ഗുരുപ്രകാശം സ്വാമിയും യഥാക്രമം ഗുരുദേവന്റെ ക്ഷേത്രസങ്കല്പവും സമൂഹവും എന്ന വിഷയത്തിലും ഗദ്യപ്രാർത്ഥനയിലും ക്ലാസുകൾ നയിക്കും. 2ന് ഗുരുദർശനത്തിന്റെ സ്വാധീനം തമിഴ്, കന്നട ദേശങ്ങളിൽ എന്ന വിഷയത്തിൽ സമ്മേളനവും ഉണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സത്യാനന്ദതീർത്ഥ പ്രഭാഷണം നടത്തും. 3.30ന് ഗുരുധർമ്മ പ്രചാരണസഭാ വാർഷികവും പരിഷത്ത് സമാപനസമ്മേളനവും നടക്കും. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി വിഷയം അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ വി.കെ.മുഹമ്മദ്, അനിൽതടാലിൽ, ഉപദേശകസമിതി ചെയർമാൻ ഡോ.പി.ചന്ദ്രമോഹൻ, കൺവീനർ കുറിച്ചി സദൻ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, സഭ രജിസ്ട്രാർ അഡ്വ.പി.എം.മധു തുടങ്ങിയവർ പ്രസംഗിക്കും.

പാ​ണ​ക്കാ​ട് ​ത​റ​വാ​ടി​ന്
ത​ത്വ​മ​സി​ ​പു​ര​സ്‌​കാ​രം

കൊ​ച്ചി​:​ ​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​പ​രി​ഗ​ണി​ച്ച് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഡോ.​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട് ​ത​ത്വ​മ​സി​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​പാ​ണ​ക്കാ​ട് ​ത​റ​വാ​ട് ​അ​ർ​ഹ​മാ​യി.
മേ​യ് 12​ന് ​മ​ല​പ്പു​റ​ത്ത് ​ന​ട​ക്കു​ന്ന​ ​സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​മു​തി​ർ​ന്ന​ ​അം​ഗം​ ​സെ​യ്ദ് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ 11,111​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​ ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങും.
വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​കാ​ർ​ത്തി​ക​ ​ച​ന്ദ്ര​ൻ​ ​(​ജ്യോ​തി​ർ​ഗ​മ​യ​ ​പു​ര​സ്‌​കാ​രം​),​ ​സി​ജി​ത​ ​അ​നി​ൽ​ ​(​സാ​ഹി​ത്യ​ ​ശ്രേ​ഷ്ഠ​ ​പു​ര​സ്‌​കാ​രം​ ​),​ ​വി.​ജി.​ ​ത​മ്പി​ ​(​നോ​വ​ൽ​ ​),​ ​എ​സ്.​ ​സ​ജി​നി​ ​(​ക​ഥ​),​ ​മ​നോ​ ​ജേ​ക്ക​ബ് ​(​ആ​ത്മ​ക​ഥ​),​ ​സു​രേ​ഷ് ​വ​ർ​മ്മ​ ​(​പ്ര​വാ​സ​സാ​ഹി​ത്യം​ ​),​ ​ര​മാ​ ​പി​ഷാ​ര​ടി​ ​(​ക​വി​ത​),​ ​ശ്രീ​ജി​ത്ത് ​അ​രി​യ​ല്ലൂ​ർ​ ​(​ഗ​ദ്യ​ ​ക​വി​ത​),​ ​ഡോ.​പി.​ ​റോ​സ് ​മേ​രി​ ​ജോ​ർ​ജ് ​(​പ​ഠ​നം​),​ ​ന​ന്ദി​നി​ ​മേ​നോ​ൻ​ ​(​യാ​ത്രാ​വി​വ​ര​ണം​),​ ​ശി​വ​രാ​ജ​ൻ​ ​കോ​വി​ല​ഴി​കം,​ ​സ​ദാ​ന​ന്ദ​ൻ​ ​പാ​ണാ​വ​ള്ളി​ ​(​ബാ​ല​സാ​ഹി​ത്യം​)​ ​എ​ന്നി​വ​രും,​ ​ജൂ​റി​ ​സ്‌​പെ​ഷ്യ​ൽ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​ഷ​മി​ന​ ​ഹി​ഷാം,​ ​ബി​ന്ദു​ ​മ​ര​ങ്ങാ​ട്,​ ​ഗി​രീ​ഷ് ​വ​ർ​മ്മ​ ​ബാ​ല​ശേ​രി,​ ​അ​ഭി​രാ​മി​ ​എ.​എ​സ് ​എ​ന്നി​വ​രും​ ​അ​ർ​ഹ​രാ​യി.
വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ടി.​ജി.​ ​വി​ജ​യ​കു​മാ​ർ,​ ​പ്രൊ​ഫ.​ബി.​ ​ജ​യ​ല​ക്ഷ്മി,​ ​ബി.​ ​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

മാ​ട​മ്പ് ​സ്മൃ​തി​ ​പു​ര​സ്‌​കാ​രം
ന​ട​ൻ​ ​ശ്രീ​നി​വാ​സ​ന്

തൃ​ശൂ​ർ​:​ ​ത​പ​സ്യ​ ​ക​ലാ​സാ​ഹി​ത്യ​ ​വേ​ദി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മാ​ട​മ്പ് ​സ്മൃ​തി​ ​പു​ര​സ്‌​കാ​രം​ ​ന​ട​ൻ​ ​ശ്രീ​നി​വാ​സ​ന്.​ 25,000​ ​രൂ​പ​യും​ ​ശി​ല്പ​വും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​മേ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​ടി.​രാ​മ​ച​ന്ദ്ര​ൻ,​ ​സി.​സി.​സു​രേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​അ​റി​യി​ച്ചു.

Advertisement
Advertisement