ഐ.സി.യു പീഡനക്കേസ്: അന്വേഷണം ഉത്തരമേഖല ഐ.ജിക്ക്

Tuesday 23 April 2024 12:06 AM IST

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ

അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതിജീവിതയുടെ സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണം. സ്വീകരിച്ച നടപടി സംബന്ധിച്ച് പരാതിക്കാരിക്ക് മറുപടി നൽകണമെന്നും നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചാലേ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിലെ സമരം അവസാനിപ്പിക്കൂവെന്നും അതിജീവിത വ്യക്തമാക്കി.

സംഭവത്തിൽ ഡോ.കെ.വി. പ്രീത രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളേജ് എ.സി.പി കെ.സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരമുൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്.

സമരത്തിനിടെ സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയെ കാണാൻ അതിജീവിത മുൻകൂർ അനുമതി വാങ്ങിയിരുന്നെങ്കിലും കാണാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. വേണമെങ്കിൽ അതിജീവിതയെ മാത്രം കാണാമെന്നും ബാനർ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ടായിരുന്നു.

റിപ്പോർട്ട് തേടി

മനുഷ്യാവകാശ കമ്മിഷൻ

അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് നിർദ്ദേശിച്ചു. മേയ് 17ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

വി​ഴി​ഞ്ഞം​ ​സ​മ​ര​ത്തി​നു​പി​ന്നാ​ലെഅ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ചു​ ​(​ഡെ​ക്ക്)
ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യെ​ന്ന്
ല​ത്തീ​ൻ​ ​അ​തി​രൂ​പത

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ത്തി​നു​പി​ന്നാ​ലെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ച​തു​ ​കാ​ര​ണംദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത.​ ​സ​ഭ​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​റോ​മി​ൽ​ ​നി​ന്ന് ​ന​ൽ​കി​യി​രു​ന്ന​ ​സ​ബ്സി​ഡി​ ​അ​ട​ക്ക​മു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​നി​ല​ച്ചു.​ ​ജ​ർ​മ്മ​നി,​ ​ഫ്രാ​ൻ​സ്,​ ​യു.​കെ.​ ​യു.​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​ശ്വാ​സി​ക​ൾ​ ​അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന​ ​സം​ഭാ​വ​ന​ക​ൾ​ ​പോ​ലും​ ​സ്വീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.​ ​വി​ദേ​ശ​ത്തു​നി​ന്നു​ ​സ​ഹാ​യം​ ​ല​ഭി​ച്ചി​രു​ന്ന​ ​എ​ഫ്.​സി.​ആ​ർ.​എ​ ​അ​ക്കൗ​ണ്ടും​ ​മ​ര​വി​പ്പി​ച്ചു.​ ​ഇ​തു​മൂ​ലം​ ​കാ​രി​ത്താ​സ് ​അ​ട​ക്ക​മു​ള്ള​ ​വി​വി​ധ​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളി​ലെ​ 90​ഓ​ളം​ ​വ​രു​ന്ന​ ​ഫീ​ൽ​ഡ് ​സ്റ്റാ​ഫു​ക​ളി​ൽ​ ​പ​കു​തി​യി​ലേ​റെ​ ​പേ​രെ​ ​പി​രി​ച്ചു​വി​ട്ടെ​ന്നും​ ​അ​തി​രൂ​പ​ത​ ​അ​ധി​കൃ​ത​ർ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​അ​നാ​ഥാ​ല​യ​ങ്ങ​ൾ,​ ​വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​സാ​ര​മാ​യി​ ​ബാ​ധി​ച്ചു.
ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ച​തി​ന് ​വ്യ​ക്ത​മാ​യ​ ​കാ​ര​ണം​ ​അ​റി​യി​ച്ചി​ട്ടി​ല്ല.​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണി​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​തു​റ​മു​ഖ​ ​സ​മ​ര​ത്തി​ന്റെ​ ​പേ​രി​ലെ​ടു​ത്ത​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞെ​ങ്കി​ലും​ ​മി​ക്ക​ ​കേ​സു​ക​ളും​ ​അ​തേ​പ​ടി​ ​തു​ട​രു​ക​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ച​ർ​ച്ച​ക​ൾ​ക്കാ​യി​ ​സ​ർ​ക്കാ​രി​നെ​ ​സ​മീ​പി​ക്കി​ല്ലെ​ന്നും​ ​അ​തി​രൂ​പ​ത​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​മി​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ല​ഭി​ക്കാ​റു​ള്ള​ ​സാ​ധാ​ര​ണ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​പോ​ലും​ ​സ്വീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ൽ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ ​അ​തി​നാ​ൽ​ ​സ​ഭ​യു​ടെ​ ​മി​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ ​പോ​ലും​ ​പ​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​ഞാ​യ​റാ​ഴ്ച​ ​പ​ള്ളി​ക​ളി​ൽ​ ​വാ​യി​ച്ച​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ ​തോ​മ​സ് ​ജെ.​ ​നെ​റ്റോ​യു​ടെ​ ​ഇ​ട​യ​ലേ​ഖ​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​ഇ​ട​യ​ലേ​ഖ​ന​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ,​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്ന് ​എ​ടു​ത്ത​ ​കേ​സു​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ൾ​ ​മ​ര​വി​പ്പി​ച്ച​തെ​ന്നും​ ​അ​തി​നു​ ​പൊ​ലീ​സി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും​ ​അ​തി​രൂ​പ​ത​ ​അ​ധി​കൃ​ത​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Advertisement
Advertisement