അന്നദാന മണ്ഡപത്തിന് ശിലയിട്ടു

Tuesday 23 April 2024 1:34 AM IST
നെടുമ്പ്രം കടയാന്ത്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അന്നദാനമണ്ഡപത്തിൻ്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്ര മേൽശാന്തി വെട്ടിക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി നിർവ്വഹിക്കുന്നു

തിരുവല്ല: നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം നിർമ്മിക്കുന്ന അന്നദാനമണ്ഡപത്തിന്റെ ശിലാസ്ഥാപനം മേൽശാന്തി വെട്ടിക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി നിർവഹിച്ചു. ഭരണസമിതി പ്രസിഡന്റ് പി.എസ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി ആർ. രാജേഷ്കുമാർ, അംഗങ്ങളായ എം.പി.പ്രതാപചന്ദ്രൻ നായർ, കെ.എസ്. അനീഷ്കുമാർ, അഡ്വ.രാജേഷ് ആർ.നായർ, എം.കെ.രാധാകൃഷ്ണപിള്ള, സുമേഷ് എസ്.പിള്ള, പി.വിനോദ് കുമാർ, പി.ആർ.വേണുഗോപാലൻനായർ, കെ.പുരുഷോത്തമപ്പണിക്കർ, ആർ.സരോജം,അഡ്വ.വി.രാജശേഖർ, വി.ഹരിഗോവിന്ദ്, സി.കെ.ചന്ദ്രശേഖരൻനായർ, മണിയമ്മ ഉണ്ണികൃഷ്ണൻ, വിജയം ആർ.നായർ, വി.സുരേഷ് കുമാർ, ജി.അജിത്കുമാർ, ലേഖ സനൽകുമാർ എന്നിവർ പങ്കെടുത്തു.