ആ​ല​പ്പു​ഴ​യി​ലെ​ ​ദൃ​ശ്യം ​മോ​ഡ​ൽ​ ​കൊ​ല : വഴിത്തിരിവായത് എലിസബത്തിന്റെ അന്വേഷണം

Tuesday 23 April 2024 12:55 AM IST

ആലപ്പുഴ: അ​റു​പ​തു​കാ​രി​യെ​ ​ചു​റ്റി​ക​ ​കൊണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തിയ​ ​ സംഭവത്തി​ൽ വഴി​ത്തി​രിവായത് റോ​സ​മ്മ​യു​ടെ​ ​സു​ഹൃ​ത്ത് ​തു​മ്പോ​ളി​ ​സ്വ​ദേ​ശി​ ​എ​ലി​സ​ബ​ത്ത് ​ഇ​വ​രെ​ ​തി​ര​ക്കി​ വീട്ടി​ലെത്തി​യതാണ്. സഹോദരൻ ബെ​ന്നി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ന്വേ​ഷി​ച്ചി​ട്ടും​ ​വി​വ​ര​മൊ​ന്നും​ ​ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​റോ​സ​മ്മ​യു​ടെ​ ​സ​ഹോ​ദ​ര​ ​പു​ത്രി​യും​ ​മു​ൻ​ ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ​ ​സു​ജ​യെ​ ​എ​ലി​സ​ബ​ത്ത് ​കാ​ര്യം​ ​അ​റി​യി​ച്ചു.​ ​സു​ജ​ ​കു​ടും​ബ​വീ​ട്ടി​ലെ​ത്തി​ ​കാ​ര്യം​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​ ബെ​ന്നി​യി​ൽ​ യാ​തൊ​രു​ ​ഭാ​വ​വ്യ​ത്യാ​സ​വും​ ​ക​ണ്ടി​ല്ല. റോസമ്മയെ ​കാ​ണാ​നി​ല്ലെ​ന്ന് ​ബെ​ന്നി​ ​പ​രാ​തി​ ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​താ​ൻ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ഞാ​യ​റാ​ഴ്ച​ ​വൈ​കി​ട്ട് ​സു​ജ​ ​അ​വി​ടെ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​സു​ജ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​ബെ​ന്നി​ ​ത​നി​ക്ക് ​കൈ​യ​ബ​ദ്ധം​ ​പ​റ്റി​യെ​ന്നും​ ​ര​ക്ഷി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തു​ട​ർ​ന്ന് ​സു​ജ​യാ​ണ് ​ആ​ല​പ്പു​ഴ​ ​നോ​ർ​ത്ത് ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ച്ച​ത്.​ ​ചെ​ട്ടി​കാ​ട് ​ഭാ​ഗ​ത്ത് ​നി​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​ ​ബെ​ന്നി​ ​കൊ​ല​പാ​ത​ക​കു​റ്റം​ ​സ​മ്മ​തി​ച്ചു. ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മ​ണി​യോ​ടെ​ ​പ്ര​തി​യു​മാ​യി​ ​പൊ​ലീ​സ് ​സം​ഘം​ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ​മ​ര​ണ​ ​വി​വ​രം​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​അ​റി​യു​ന്ന​ത്.​ ​ബെ​ന്നി​ ​കു​ടും​ബ​ ​വീ​ട്ടി​ലും​ ​റോ​സ​മ്മ​ ​തൊ​ട്ട​ടു​ത്ത​സ്വ​ന്തം​ ​വീ​ട്ടി​ലു​മാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​കു​ടും​ബ​ ​വീ​ട്ടി​നോ​ട് ​ചേ​ർ​ന്നാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മ​ണ്ണി​ട്ട് ​മൂ​ടി​യ​ ​ശേ​ഷം​ ​മു​ക​ളി​ൽ​ ​ഹോ​ളോ​ബ്രി​ക്‌​സ് ​അ​ടു​ക്കി​വ​ച്ച്,​ ​അ​തി​നു​മു​ക​ളി​ൽ​ ​വീ​ണ്ടും​ ​മ​ണ്ണ് ​നി​ര​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം.​ ​മേ​സ്തി​രി​ ​പ​ണി​ക്കാ​ര​നാ​യ​ ​ബെ​ന്നി​ ​ഈ​ ​ഭാ​ഗം​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്യാ​നു​ള്ള​ ​ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്ന​താ​യും​ ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ​ശേ​ഷ​മേ​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ൺ​ ​പ​റ​ഞ്ഞു.​ ​