ഐ.എസ്.എൽ: ആദ്യ സെമി ഇന്ന്

Tuesday 23 April 2024 8:11 AM IST

ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന ഒന്നാം പാദ സെമിയിൽ ഒഡിഷ എഫ്.സിയും നിലിവിലെ ചാമ്പ്യന്മാരും ഷീൽഡ് ജേതാക്കളുമായഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്സും തമ്മിൽ ഏറ്റുമുട്ടും. ഒഡിഷയുടെ മൈതാനമായ ഭുവനേശ്വറിലെ കലിംഗയിൽ രാത്രി 7.30 മുതലാണ് മത്സരം. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബഗാൻ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയപ്പോൾ. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡിഷ കേരളാ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ വീഴ്ത്തിയാണ് അവസാന നാലിൽ ഇടം നേടിയത്.

ലൈവ്: സ്‌പോർട്സ് 18, ജിയോ സിനിമ.

Advertisement
Advertisement