56 രൂപ മാത്രം, അപകടരഹിതം; പൈപ്പുകളിലൂടെ പാചകവാതകം നിങ്ങളുടെ അടുക്കളയിലെത്തിക്കാൻ ചെയ്യേണ്ടത്

Tuesday 23 April 2024 9:44 AM IST

പത്തനംതിട്ട : പൈപ്പുകളിലൂടെ പാചകവാതകം അടുക്കളയിൽ എത്തുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലേക്കും. തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി, കുളനട എന്നിവിടങ്ങളിലായി ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കും. പെട്രോൾ പമ്പുകളുമായി സഹകരിച്ചാണ് ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

കുളനടയിൽ സ്റ്റേഷന്റെ നിർമാണം തുടങ്ങി​. സി.എൻ.ജി വാഹനങ്ങൾക്കുള്ള ഗ്യാസ് സ്റ്റേഷനുകളായി പ്രവർത്തനം ആരംഭിക്കും. രണ്ടാംഘട്ടത്തിൽ വീടുകളിലേക്ക് പൈപ്പുലൈനിലൂടെ പാചക വാതകം എത്തിക്കും. തിരിച്ചറിയൽരേഖ നൽകി വീടുകളിലേക്ക് കണക്ഷനെടുക്കാം. ഷോലാ ഗ്യാസ് കമ്പനിക്കാണ് പദ്ധതിയുടെ ചുമതല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത് ഈ കമ്പനിയാണ്.

കിലോ ഗ്രാമിന് 56 രൂപ

എൽ.പി.ജിയെക്കാൾ 25 മുതൽ 30 ശതമാനം ചെലവുകുറവാണ് സിറ്റി ഗ്യാസിന്. മുഴുവൻ സമയം പാചകവാതകം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ നേട്ടം. കിലോ ഗ്രാം അളവിലാണ് വാതക ഉപയോഗത്തിന്റെ കണക്കെടുക്കുക. ഒരു കിലോ പാചക ഇന്ധനത്തിന് 56 രൂപയാണ് ഈടാക്കുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി അഥവാ കംപ്രസ്​ഡ്​ നാച്ചുറൽ ഗ്യാസിന്​ കിലോഗ്രാമിന്​ 85 രൂപയാണ്​വില.

സിറ്റി ഗ്യാസ് ഉപഭോക്​താവ്​ മാസങ്ങളോളം സ്ഥലത്തില്ലെങ്കിൽ അധികൃതരെ നേരത്തെ അറിയിച്ച്​ കണക്ഷൻ വിഛേദിക്കണം. കണക്ഷൻ പുനസ്ഥാപിക്കാൻ പ്രത്യേകം ഫീസ് ഈടാക്കില്ല. രണ്ടു മാസത്തിലൊരിക്കൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ എത്തി എടുക്കുന്ന മീറ്റർ റീഡിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല്​ നൽകുക.

പൈപ്പുകളിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുൻപായി വിശദമായ പഠനം നടത്തും. പൈപ്പുലൈൻ കടന്നുപോകുന്ന റോഡുകൾ, കണക്ഷൻ നൽകുന്ന വീടുകൾ എന്നിവയെക്കുറിച്ചുള്ള സർവേയും ആവശ്യമാണ്. ജില്ലയിൽ രണ്ടുമാസത്തിനകം ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കും.

അപകട രഹിതം, ചെലവ് കുറവ്

Advertisement
Advertisement