ഇന്ന് കലാശക്കൊട്ട്: പോർക്കളത്തിൽവിവാദത്തിളപ്പ്

Wednesday 24 April 2024 4:20 AM IST

ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ

രാഹുലിനെ ആക്ഷേപിച്ച് പി.വി. അൻവർ

ആരോപണത്തിൽ മലക്കം മറിഞ്ഞ് ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറു മണിക്ക് അവസാനിക്കാനിരിക്കേ, വിവാദങ്ങളും ആക്ഷേപങ്ങളും കളംനിറയുകയാണ്.

ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 10

ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് വിവാദ ദല്ലാൾ നന്ദ കുമാർ ഇന്നലെ ആരോപിച്ചത്.

തൃശൂരിലെ തന്റെ ഭൂമി വിൽക്കാനാണ് അഡ്വാൻസായി പണം വാങ്ങിയതെന്ന് ശോഭ സുരേന്ദ്രൻ സമ്മതിച്ചു. അതേസമയം, നന്ദകുമാർ വിശ്വാസ വഞ്ചന കാട്ടിയെന്നും പിണറായിക്കൊപ്പം തലപ്പൊക്കമുള്ള

കണ്ണൂരിലെ സി.പി.എം നേതാവിനെ ബി.ജെ.പിയിൽ ചേർക്കാൻ തന്നെയും കേന്ദ്രനേതൃത്വത്തെയും സമീപിച്ചെന്നും വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.

കോൺഗ്രസ്നേതാവ് എ.കെ.അന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെ,പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പട്ട

നിയമനത്തിന് മകൻ അനിൽ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവെന്ന ലേബലിൽ ചില രേഖകളും ഇന്നലെ ദല്ലാൾ നന്ദകുമാർ ഡൽഹിയിൽ പുറത്തുവിട്ടു. തനിക്കെതിരായ കോൺഗ്രസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രതികരിച്ചു.

വടകരയിൽ തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നിന്ന്

മലക്കം മറിഞ്ഞ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ മാപ്പ് പറയണമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ

നോട്ടീസിലെ ആവശ്യം.അശ്ലീല സൈബർ ആക്രമണത്തിന് വിധേയയായ താനാണോ മാപ്പ് പറയേണ്ടതെന്ന് ശൈലജയുടെ മറുചോദ്യം.

മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി ജയലിലിടയ്ക്കാത്തത് എന്തെന്ന് ചോദിച്ച

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന സി.പി.എം എം.എൽ.എ

പി.വി.അൻവറിന്റ പരാമർശം മറ്റൊരു വിവാദമായി.

ശക്തമായി പ്രതിഷേധിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങുകയാണ്. അൻവറിന്റെ തരംതാണ പരാമർശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതായും കോൺഗ്രസ് ആരോപിച്ചു.

പറഞ്ഞാൽ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഗാന്ധിയെ ഓർമ്മപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്ന്

പറഞ്ഞ് തിങ്കളാഴ്ച വിവാദം സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അല്പം

മയപ്പെടുത്തിയെങ്കിലും ഇന്നലെ ആരോപണം ആവർത്തിച്ചു.ഇതോടെ, മതവിദ്വേഷ

പ്രസംഗമെന്നാരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.ദളിതർക്കും പിന്നാക്കക്കാർക്കും നൽകേണ്ട പണം കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നായിരുന്നു

ആരോപണം.

അതിനിടെ,ക്രൈസ്തവ സഭാ നേതാക്കളെ സന്ദർശിക്കാൻ ഡൽഹി ലഫ്.ഗവർണർ

ഇന്ന് സംസ്ഥാനത്തെത്തുമെന്ന റിപ്പോർട്ടും അഭ്യൂഹങ്ങൾ പരത്തി.സിറോ മലബാർ, ഓർത്തോക്സ്,ബിലീവേഴസ് ചർച്ച് ലത്തീൻ സഭാ മേധാവികളെ അദ്ദേഹം കണ്ടേക്കും.

അവകാശവാദം

20 സീറ്റും നേടുമെന്ന് യു.ഡി.എഫും 2004ലേതുപോലെ 18 സീറ്റ് നേടുമെന്ന് എൽ.ഡി.എഫും

അവകാശപ്പെടുന്നു.അഞ്ച് സീറ്റ് വരെ കിട്ടാമെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.