പൂരത്തിലെ പൊലീസ് ഇടപെടൽ: സർക്കാരിന്റെ വിശദീകരണം തേടി

Wednesday 24 April 2024 12:00 AM IST

കൊച്ചി: തൃശൂർ പൂരത്തിനിടയിലെ പൊലീസ് നടപടിക്കെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടുള്ളതാണ് ഹർജി. ഹർജി മേയ് 22ന് പരിഗണിക്കാൻ മാറ്റി.
വിശ്വാസികളെ പൊലീസ് മർദ്ദിച്ചെന്നും തടഞ്ഞെന്നും ആചാരപരമായ ചടങ്ങുകൾക്ക് തടസം നിന്നെന്നും ഹർജിക്കാരൻ പറയുന്നു. ഇക്കാര്യങ്ങളിലടക്കം കോടതിയുടെ പരിശോധന വേണമെന്നാണ് ആവശ്യം. പൂരദിനത്തിലെ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പൂ​രം​ ​ന​ട​ത്തി​പ്പു​കാർ
സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് ​
അ​മി​ക്ക​സ് ​ക്യൂ​റി
കൊ​ച്ചി​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​എ​ത്തി​ച്ച​ ​ആ​ന​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ദേ​വ​സ്വം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​പാ​റേ​മേ​ക്കാ​വ് ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​ഹൈ​ക്കോ​ട​തി​ക്കെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ​ന​ട​ത്തി​യ​തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​അ​മി​ക്ക​സ് ​ക്യൂ​റി​ ​ടി.​സി.​സു​രേ​ഷ് ​മേ​നോ​ൻ,​ ​അ​ഡ്വ.​കെ.​ ​സ​ന്തോ​ഷ് ​രാ​ജ​യോ​ടൊ​പ്പം​ ​ഏ​പ്രി​ൽ​ 18​ ​ന് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്തി​യ​ത്.​ ​ ​പാ​പ്പാ​ൻ​മാ​ർ​ ​സ്ഥ​ല​ത്തു​നി​ന്ന് ​മാ​റി​ക്ക​ള​ഞ്ഞു.​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​ഡോ​ക്ട​റെ​യും​ ​ക​ണ്ടി​ല്ല.​ ​തു​ട​രു​ന്ന​ത് ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ന​ക​ളെ​ ​പ​രി​ശോ​ധി​ക്കാ​തെ​ ​മാ​റിയെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ പറയുന്നു

സ്പെ​ക്ട്രം​ ​വി​ത​ര​ണം​;​ ​ഭേ​ദ​ഗ​തി
ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്പെ​ക്ട്രം​ ​വി​ത​ര​ണം​ ​പൊ​തു​ലേ​ലം​ ​മു​ഖേ​ന​ ​മാ​ത്ര​മാ​ക​രു​തെ​ന്നും​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​മ​റ്റു​ ​മാ​ർ​ഗ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ൽ.​ ​ടു​ജി​ ​സ്പെ​ക്ട്രം​ ​കേ​സി​ലെ​ ​വി​ധി​യി​ൽ​ ​ഭേ​ദ​ഗ​തി​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​കേ​ന്ദ്രം​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​വി​ഷ​യം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​തു​വി​ഭ​വ​മാ​യ​ ​സ്പെ​ക്ട്രം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത് ​പൊ​തു​ലേ​ല​ത്തി​ലൂ​ടെ​യാ​ക​ണ​മെ​ന്ന് 2012​ൽ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ച്ചി​രു​ന്നു.​ ​ആ​ദ്യം​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ദ്യം​ ​സ്പെ​ക്ട്രം​ ​ന​ൽ​കു​ന്ന​ ​രീ​തി​യും​ ​റ​ദ്ദാ​ക്കി​യി​രു​ന്നു.

Advertisement
Advertisement