ഡി.വൈ പാട്ടീൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി പ്രവേശനം

Wednesday 24 April 2024 12:00 AM IST

മഹാരാഷ്ട്രയിൽ കോലാപ്പൂർ ജില്ലയിലുള്ള ഡി.വൈ പാട്ടീൽ അഗ്രികൾച്ചറൽ ആൻഡ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് ടെക്‌നോളജി, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, എ.ഐ , മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ ബി.ടെക് പ്രോഗ്രാമുണ്ട്. കാർഷിക എൻജിനിയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയിൽ കാമ്പസ് പ്ലേസ്‌മെന്റിൽ രാജ്യത്ത് മുന്നിലാണ് ഡി.വൈ പാട്ടീൽ സർവകലാശാല.

കൂടാതെ ബി.സി.എ, ബി.എസ്‌സി ഡാറ്റ സയൻസ്, എം.സി.എ, എം.ടെക് അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ഡാറ്റ സയൻസ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകളും ഇവിടെയുണ്ട്. ബി.എസ്‌സി, എം.എസ്‌സി ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി (AR /VR), എം.ടെക് ഇൻ അഗ്രിക്കൾച്ചർ എൻജിനിയറിംഗ് എ.ഐ /എം.എൽ പ്രോഗ്രാമും ഇവിടെയുണ്ട്. കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ബി.ടെക് പൂർത്തിയാക്കിയവർക്ക് എം.ടെക്കിന് അപേക്ഷിക്കാം. പ്രവേശനത്തിനായി www.dyp-atu.org.

സി.യു.ഇ.ടി- യു.ജി ഡാറ്റ ഷീറ്റ്

സി.യു.ഇ.ടി യു.ജിയുടെ മേയ് 15 മുതൽ 31 വരെ നടക്കുന്ന പരീക്ഷയുടെ ഡാറ്റ ഷീറ്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 13.48 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 63 ടെസ്റ്റ് പേപ്പറുകളുണ്ട്. വിഷയങ്ങൾക്ക് 45- 60 മിനിറ്റാണ് പരീക്ഷാസമയം. കമ്പ്യൂട്ടർ അധിഷ്ഠിതവും പേപ്പർ അധിഷ്ഠിതവുമായ പേപ്പറുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. www.cuetug.ntaonline.in

യു.ജി.സി നെറ്റ് ജൂൺ 16- ന്

2024 ജൂൺ 16നു നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജെ.ആർ.എഫ് & അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, പി എച്ച്.ഡി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയാണിത്. നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം 75 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും പി എച്ച്.ഡി പ്രവേശനത്തിനുള്ള നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. മൊത്തം 83 വിഷയങ്ങളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ നടത്തും. ശാസ്‌ത്രേതര വിഷയങ്ങൾക്കാണ് പരീക്ഷ നടത്തുന്നത്. ഭാഷയും ഇതിൽ ഉൾപ്പെടും. ഒ.എം.ആർ രീതിയിൽ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ രണ്ടു പേപ്പറുകളുണ്ട്. അപേക്ഷ മേയ് 10 വരെ സമർപ്പിക്കാം. www.ugcnet.nta.ac.in.

Advertisement
Advertisement