ജെസ്നയുടെ തിരോധാനം- തുടരന്വേഷണത്തിന് തയ്യാർ: സി.ബി.ഐ

Wednesday 24 April 2024 12:00 AM IST

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ ആറു വർഷം മുൻപ് കാണാതായ കേസിൽ കോടതി നിർദ്ദേശിക്കുന്ന ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സി.ബി.ഐ. പിതാവ് ജെയിംസ് ജോസഫിന്റെ പക്കലുള്ള രേഖകളും ഫോട്ടോകളും ഡിജിറ്റൽ തെളിവുകളും കോടതിയിൽ ഹാജരാക്കിയാൽ ഇതേക്കുറിച്ച് അന്വേഷിക്കാം. തെളിവുകൾ ഹാജരാക്കാൻ പിതാവിനോട് കോടതി നിർദ്ദേശിച്ചു. ഹർജി മേയ് മൂന്നിന് വീണ്ടും പരിഗണിക്കും. ചീഫ് ജു‌ഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്.

സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച ജെയിംസ്, തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ, ഫോട്ടോകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കാമെന്ന് അറിയിച്ചിരുന്നു. ഇവയൊന്നും സി.ബി.ഐക്ക് നൽകിയിരുന്നില്ല. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് ജെയിംസ് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് തുടരന്വേഷണമാവാമെന്ന് സി.ബി.ഐ നിലപാടെടുത്തത്.

ജെസ്‌നയെ ദുരുപയോഗം ചെയ്ത അജ്ഞാത സുഹൃത്ത് അപായപ്പെടുത്തിയിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. ജെസ്‌നയുടെ മുറിയിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത തൊണ്ടിമുതലുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അജ്ഞാതസുഹൃത്തിലേക്ക് സി.ബി.ഐ അന്വേഷണം നീണ്ടില്ലെന്നും ആരോപിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്.

പ​ക്ഷി​പ്പ​നി:സാ​മ്പി​ളു​ക​ളു​ടെ​ ​ഫ​ലം​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​പ​ക്ഷി​പ്പ​നി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​ര​ണ്ട് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ ​സ​മീ​പ​ത്തു​ ​നി​ന്നു​ ​ശേ​ഖ​രി​ച്ച​ ​സാ​മ്പി​ളു​ക​ളു​ടെ​ ​ഫ​ലം​ ​കാ​ത്ത് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ്.​ ​ഭോ​പ്പാ​ലി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹൈ​ ​സെ​ക്യൂ​രി​റ്റി​ ​ആ​നി​മ​ൽ​ ​ഡി​സീ​സ​സി​ലേ​ക്ക് ​അ​യ​ച്ചി​രി​ക്കു​ന്ന​ ​ഫ​ലം​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​ല​ഭി​ക്കും.​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​അ​മ്പ​ല​പ്പു​ഴ​ ​നോ​ർ​ത്ത്,​ ​മു​ട്ടാ​ർ,​എ​ട​ത്വാ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ത്താം​ ​വാ​ർ​ഡ്,​ ​ത​ക​ഴി​ ​പ​ഞ്ചാ​യ​ത്ത് ,​കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​വാ​ഴ​പ്പ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​സാ​മ്പി​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​ഈ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​രോ​ഗം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്താ​ൽ,​ ​പ്ര​ദേ​ശ​ത്ത് ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​വ​ള​ർ​ത്തു​ ​പ​ക്ഷി​ക​ളെ​ ​കൊ​ന്നൊ​ടു​ക്കാ​നാ​ണ് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​തീ​രു​മാ​നം.
രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന് ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​ചെ​റു​ത​ന,​ ​എ​ട​ത്വ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​പ​ക്ഷി​ക​ളെ​ ​ശാ​സ്ത്രീ​യ​മാ​യി​ ​കൊ​ന്നൊ​ടു​ക്കി​ ​സം​സ്ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ഈ​ ​ദൗ​ത്യ​ത്തി​നാ​യി​ 8​ ​റാ​പ്പി​ഡ് ​റെ​സ്പോ​ൺ​സ് ​ടീ​മു​ക​ളെ​യാ​ണ് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​രോ​ഗ​പ്ര​ഭ​വ​ ​കേ​ന്ദ്ര​ത്തി​ന് ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ 18007​ ​വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​ ​ശാ​സ്ത്രീ​യ​മാ​യി​ ​സം​സ്ക​രി​ക്കു​ക​യും​ 537​ ​മു​ട്ട​ക​ളും​ 100​ ​കി​ലോ​ ​തീ​റ്റ​യും​ ​ന​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.

Advertisement
Advertisement