ചെറുപട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിരമൽ ഫിനാൻസ്

Wednesday 24 April 2024 12:50 AM IST

കൊച്ചി: താങ്ങാനാവുന്ന വിലയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പിരമൽ ഫിനാൻസ് ചെറുപട്ടണങ്ങളിൽ പുതിയ പദ്ധതി അവതരിപ്പിക്കുന്നു. അടിസ്ഥാനപരമായ ആവശ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം കൂടിയായതിനാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമായാണ് വീട് വാങ്ങുന്നതിനെ ആളുകൾ കാണുന്നത്. ചെറുപട്ടണങ്ങളിൽ ഈ പ്രവണത കൂടുതലാണ്.
ജനങ്ങൾക്കിടയിൽ ഔപചാരിക സാമ്പത്തിക സേവനങ്ങളെ കുറിച്ചുള്ള അവബോധത്തിന്റെ അഭാവമുണ്ടെന്ന് പിരമൽ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു.

Advertisement
Advertisement