വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം പുതിയ മന്ദിരം ഉദ്ഘാടനം

Tuesday 23 April 2024 11:48 PM IST

പത്തനാപുരം: ഗാന്ധിഭവന്റെ ശാഖാസ്ഥാപനമായ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് താമസം മാറി. വേളമാനൂർ ജംഗ്ഷനു സമീപം നെട്ടയം റോഡിൽ, സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ഗാന്ധിഭവന് ദാനമായി നൽകിയ 20 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിച്ചത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാന്ദ് അദ്ധ്യക്ഷനായി. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, ഗ്രാമപഞ്ചായത്ത് അംഗം റീന മംഗലത്ത്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.സുന്ദരേശൻ, കൊല്ലം ഗവ.മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ.യാദവ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി രാജൻകുറുപ്പ്, എക്സ് സർവീസ് ലീഗ് ഭാരവാഹികളായ മധുമൂഴിക്കര, ക്യാപ്റ്റൻ സതീശൻ, പ്രസന്നകുമാർ ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ സോമരാജൻ, ഉദയകുമാർ, സി.ഇ.ഒ ഡോ.വിൻസെന്റ് ഡാനിയൽ, എം.ഡി.ശശികുമാർ (റിട്ട. ആർ.ഡി.ഒ), നെടുമ്പന ഗാന്ധിഭവൻ ഡയറക്ടർ പ്രസന്നാ രാമചന്ദ്രൻ, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ഓഡിറ്റർ കെ.എം.രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ബി.സുനിൽകുമാർ, ഡോ.രവിരാജ്, മോഹൻകുമാർ, ജി.രാമചന്ദ്രൻപിള്ള, ആലപ്പാട് ശശിധരൻ, എം.കബീർ, മാനേജർ പ്രേമദത്ത എന്നിവർ സംസാരിച്ചു.

Advertisement
Advertisement