പാലക്കാട്ട് 3.26 ലക്ഷം വ്യാജ വോട്ടെന്ന് കൃഷ്ണകുമാർ

Wednesday 24 April 2024 12:30 AM IST

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തിൽ 3,26,151 വ്യാജ വോട്ടുകളുണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ആരോപിച്ചു. ഇവ ഭരണ കക്ഷിക്കുവേണ്ടി ചേർത്തതാണ്. നീതിപൂർവ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഇത്തരം വോട്ടുകൾ ഒഴിവാക്കണം. 13,98,143 വോട്ടുകളാണ് പട്ടികയിൽ ഉള്ളത്. ഇതിൽ നാലിലൊന്നും വ്യാജന്മാരാണ്. ഇതിനെതിരെ ശനിയാഴ്ച തന്നെ ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ മറുപടി ലഭിച്ചിട്ടില്ല. ഇന്നലെ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വ്യത്യസ്ത ഫോട്ടോകളും ഐഡി കാർഡും ഉപയോഗിച്ച് പല ബൂത്തുകളിൽ പേരുള്ളവരുണ്ട്. ഒരു ബൂത്തിൽ തന്നെ രണ്ടു വോട്ടുള്ളവരും ഉണ്ട്. നിരവധി പേരെ അവസാന പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരെ പോലും രാഷ്ട്രീയം നോക്കിയാണ് ഒഴിവാക്കിയത്. ഇവർക്കു പകരം ഇരട്ടിപ്പ് വോട്ടുകൾ ചേർത്തിരിക്കുകയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു

Advertisement
Advertisement