ആദ്യ പാദത്തിൽ ഒഡിഷ ജയം

Wednesday 24 April 2024 12:16 AM IST

ഭുവനേശ്വർ : മോഹൻ ബഗാനെതിരായ ഐ.എസ്.എൽ ആദ്യ പാദ സെമിഫൈനലിൽ 2-1ന് ജയിച്ച് ഒഡിഷ എഫ്.സി.

ഒഡിഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ മുന്നിലെത്തിയിരുന്നു. പെട്രാറ്റോസിന്റെ പാസിൽ നിന്നാണ് മൻവീറിന്റെ ഗോൾ പിറന്നത്. എന്നാൽ 11-ാം മിനിട്ടിൽ ഡെൽഗാഡോയിലൂടെ ഒഡിഷ തിരിച്ചടിച്ചു. അഹമ്മദ് ജഹൗവാണ് ഗോളടിക്കാൻ പന്തെത്തിച്ചത്. 23-ാം മിനിട്ടിൽ ജഹൗ മഞ്ഞക്കാർഡ് കണ്ടു. 39-ാംമിനിട്ടിലാണ് മുൻ ബഗാൻ താരമായ റോയ് കൃഷ്ണ ഒഡിഷയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഈ ലീഡ് നിലനിറുത്താൻ ഒഡിഷയ്ക്ക് കഴിഞ്ഞു.

ഈ മാസം 28നാണ് ഒഡിഷയും ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ.

പ്ളേ ഓഫ് നോക്കൗട്ട് മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിനെ തോൽപ്പിച്ചാണ് ഒഡിഷ സെമിയിലെത്തിയത്. പ്രാഥമിക ലീഗിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ബഗാൻ നേരിട്ട് സെമിയിലെത്തുകയായിരുന്നു.

ഇന്ന് നടക്കുന്ന മറ്റൊരു ആദ്യ പാദ സെമിഫൈനലിൽ എഫ്.സി ഗോവ മുംബയ് സിറ്റിയെ നേരിടും.ഗോവയുടെ ഹോംമാച്ചാണിത്.

ഇന്നത്തെ മത്സരം

എഫ്.സി ഗോവ Vs മുംബയ് സിറ്റി

7.30 pm മുതൽ

Advertisement
Advertisement