കരുൺ നായർക്ക് കൗണ്ടിയിൽ ഡബിൾ
Wednesday 24 April 2024 12:20 AM IST
ലണ്ടൻ : ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മറുനാടൻ മലയാളി കരുൺ നായർ. മലയാളി ക്രിക്കറ്റർ കരുൺ നായർ. കൗണ്ടിയിൽ നോർത്താംപ്ടൺ ഷയറിനായി കളിക്കുന്ന കരുൺ ഗ്ലമോർഗനെതിരായ രണ്ടാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ 253 പന്തിൽ 202 റൺസ് നേടി. രണ്ടു സിക്സും 21 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഇന്നിംഗ്സ്. മുഹമ്മദ് അസ്ഹറുദ്ദീൻ, ചേതേശ്വർ പൂജാര എന്നിവരാണ് ഇതിനു മുൻപു കൗണ്ടിയിൽ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ വിദർഭയ്ക്കായി മികവുറ്റ പ്രകടനം കാഴ്ചവച്ച കരുൺ ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എൽ താരലേലത്തിൽ കരുണിനെ ഒരു ടീമുമെടുത്തിരുന്നില്ല. ഇതോടെയാണ് ഇംഗ്ലീഷ് കൗണ്ടിയിലേക്കു തിരിഞ്ഞത്.