അഗ്നി ശമനസേന ഓഫീസർക്ക് ആദരം
Wednesday 24 April 2024 12:20 AM IST
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ബ്രോൺസ് ഡിസ്ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റ് പുരസ്കാരത്തിന് അർഹനായ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് കൊല്ലം കടപ്പാക്കട നിലയം സ്റ്റേഷൻ ഓഫീസർ ഇ.ഡൊമിനിക്കിനെ കൊട്ടിയം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു റാവുത്തർ അദ്ധ്യക്ഷനായി. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കൊല്ലം കോ ഓർഡിനേറ്റർ ടി.എം.അരുൺ കുമാർ, പി.ആർ.ഒ എൻ.വിശ്വേശ്വരൻ പിള്ള, കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഇലക്ട് ബി.സുകുമാരൻ, സെക്രട്ടറി ഇലക്ട് രാജൻ കൈനോസ്, ദയ റീഹാബിലിറ്റേഷൻ ട്രഷറർ നാസറുദീൻ തനിയിൽ, എക്‌സിക്യൂട്ടീവ് അംഗം ഡോമിനിക്ക്, ജോയ് ആലുക്കാസ് ഫൌണ്ടേഷൻ അംഗങ്ങളായ സന്തോഷ്, ഇഗ്നേഷ്യസ് വിക്ടർ എന്നിവർ പങ്കെടുത്തു.