അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ

Thursday 25 April 2024 4:10 AM IST
police

തിരുവനന്തപുരം: ലോക്‌‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രാബല്യത്തിലായി.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ 27ന് രാവിലെ ആറു വരേയും കാസർകോട്ട് 27ന് വൈകിട്ട് ആറുവരെയുമാണ് നിരോധനാജ്ഞ. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ നിയമ നടപടികൾ സ്വമേധയാ ആരംഭിക്കുന്നതിന് അധികാരമുള്ള 1973ലെ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 144 (2) പ്രകാരം ജില്ലാ കളക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Advertisement
Advertisement