കൊതുക് ശല്യം ഉത്പാദനക്ഷമതയെ ബാധിക്കുന്നു

Thursday 25 April 2024 12:45 AM IST

കൊച്ചി: കൊതുക് ശല്യം മൂലം ഉറക്കം നഷ്ടപ്പെടുന്നതിനാൽ ഇന്ത്യയിലെ 50 ശതമാനത്തിലധികം പേരുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. ഗോദ്‌റേജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ജി. സി. പി. എൽ) രാജ്യത്തെ മുൻനിര ഗാർഹിക പ്രാണിനാശിനി ബ്രാൻഡായ ഗുഡ്‌നൈറ്റ് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ യുഗോവിന്റെ നേതൃത്വത്തിൽ 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികൾ' എന്ന തലക്കെട്ടിൽ രാജ്യവ്യാപകമായി സർവേ സംഘടിപ്പിച്ചത്. കൊതുകു ശല്യത്തെക്കുറിച്ചുള്ള ആളുകളുടെ പൊതു മനോഭാവങ്ങൾ പരിശോധിക്കുകയും കൊതുക് പരത്തുന്ന രോഗങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്തുകയുമാണ് സർവേ ലക്ഷ്യംവെച്ചത്.

Advertisement
Advertisement