തിരഞ്ഞെടുപ്പിന് ശേഷം ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Thursday 25 April 2024 12:56 AM IST

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്നലെയും ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല. തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചെന്നുമാണ് വിവരം. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ഇ.ഡിയുടെ നോട്ടീസ് എം.എം.വർഗീസിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഹാജരാകാം എന്നാണ് വർഗ്ഗീസ് മുൻപും മറുപടി നൽകിയത്. എന്നാൽ, ഇത് തള്ളി അന്വേഷണസംഘം വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

Advertisement
Advertisement