വാഗ്ഭടാനന്ദഗുരു പുരസ്‌ക്കാരം ചാലക്കര പുരുഷുവിന്

Thursday 25 April 2024 12:16 AM IST

കണ്ണൂർ: വാഗ്ഭടാനന്ദഗുരുവിന്റെ 129ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരം കേരളകൗമുദി തലശ്ശേരി റിപ്പോർട്ടർ ചാലക്കര പുരുഷുവിന്. 27ന് വൈകീട്ട് 3ന് തിരുവനന്തപുരം കുളത്തൂർ കോലത്തുകരക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി സമ്മാനിക്കും. മന്ത്രി ജി.ആർ. അനിൽ യോഗം ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യഭാഷണം നടത്തും.

ഗുരു സന്യാസി സുഖകാശ സരസ്വതി, രവീന്ദ്രൻ പൊയിലൂർ,സജിത് നാരായണൻ,രാജേഷ് അലങ്കാർ, സിബിൻ ഹരിദാസ്, ചിലക്കൂർ മഠം സുദർശനൻ വൈദ്യൻ എന്നിവരാണ് മറ്റ് പുരസ്‌ക്കാര ജേതാക്കൾ.

Advertisement
Advertisement