വൈക്കം മഹാദേവക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം; ശുദ്ധിക്രിയകൾ നടത്തി നട വീണ്ടും തുറന്നു
Thursday 25 April 2024 4:50 PM IST
കോട്ടയം: വൈക്കം മഹാദേവക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഭക്തരാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് വൈക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അരമണിക്കൂറോളം ക്ഷേത്രം അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമാണ് നട വീണ്ടും തുറന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.