മന്നത്തിന് ഭാരതരത്നം ബഹുമതി നൽകണം: മന്നം സാംസ്കാരിക വേദി 

Friday 26 April 2024 12:49 AM IST

കൊല്ലം: നാടിന്റെ നവോത്ഥാനത്തിനും മനുഷ്യന്റെ ആത്മീയ ഭൗതിക ഉന്നമനത്തിനും വേണ്ടി ജീവിതാവസാനം വരെ കഠിനാധ്വാനം ചെയ്ത മന്നത്ത് പത്മനാഭന് ഭാരതരത്നം ബഹുമതി നൽകണമെന്ന് മന്നം സാംസ്കാരിക വേദി ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കുമെതിരെ മന്നം സ്വീകരിച്ച നിലപാടുകൾ രാജ്യത്ത് മാറ്റം വരുത്താൻ സഹായിച്ചിട്ടുണ്ടെന്ന് വേദി ചൂണ്ടികാട്ടി. പ്രസിഡന്റ് അയർക്കുന്നം രാമൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ചവറ സുരേന്ദ്രൻപിള്ള, ട്രഷറർ വി.ജെ.ഉണ്ണികൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് അറുമാനൂർ ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എസ്.ജി.ശിവകുമാർ പത്തനാപുരം, രാധിക ആർ.നായർ, ജി.പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.

Advertisement
Advertisement