കോസ്‌മെറ്റോളജിക്ക് അവസരങ്ങളേറെ !

Saturday 27 April 2024 12:00 AM IST

സൗന്ദര്യവർദ്ധക കോഴ്‌സായ കോസ്‌മെറ്റോളജിക്ക് ചേരാൻ വിദ്യാർത്ഥികൾ താല്പര്യപ്പെട്ടുവരുന്നു.കോസ്‌മെറ്റോളജിക്ക്‌ രാജ്യത്തിനകത്തും വിദേശത്തും വിവിധതലങ്ങളിലുള്ള ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സ്കിൽ വികസന കോഴ്സുകളുണ്ട്. പ്ലസ് ടുവിനു ശേഷം ചേരാൻ നിരവധി ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുള്ള സ്കിൽ വികസന പ്രോഗ്രാമുകളുമുണ്ട്. ഏതു വിഷയം പഠിച്ചവർക്കും കോസ്‌മെറ്റോളജി പ്രോഗ്രാമിന് ചേരാം.

സിംബയോസിസ് യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി ബ്യൂട്ടി ആൻഡ് വെൽനെസ് പ്രോഗ്രാമുണ്ട്. കോസ്‌മെറ്റോളജിയുടെ വിവിധ ബ്രാഞ്ചുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേസർ & എസ്തെറ്റിക് മെഡിസിൻ, പേൾ അക്കാഡമി, പുനെ ഭാരതീയ വിദ്യാപീഠം, IGMPI -ഫാക്കൽറ്റി ഒഫ് കോസ്മെറ്റിക് ടെക്നോളജി,ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്മെറ്റിക് സർജറി & എസ്തെറ്റിക് മെഡിസിൻ എന്നിവയിൽ മെഡിക്കൽ കോസ്‌മെറ്റോളജി കോഴ്സുകളുമുണ്ട്. നിരവധി അംഗീകാരമില്ലാത്ത വ്യാജ സ്ഥാപനങ്ങൾ ഈ മേഖലയിലുണ്ട്. സന്ദിപ് യൂണിവേഴ്സിറ്റിയിൽ ബി.എസ്‌സി, എം.എസ്‌സി ബ്യൂട്ടി കോസ്‌മെറ്റോളജി കോഴ്സുണ്ട്. ബിരുദാനന്തര തലത്തിൽ ഫേഷ്യൽ ആൻഡ് ബോഡി കോസ്മെറ്റിക്സുണ്ട്. കേരളത്തിൽ അസാപ്, VLCC കോസ്‌മെറ്റോളജി, ബ്യൂട്ടി തെറാപ്പി പ്രോഗ്രാമുകളുണ്ട്. അഡ്വാൻസ്ഡ് കോസ്മെറ്റിക് സയൻസ്, കോസ്മെറ്റിക് ഫോർമുലേഷൻ & ഇൻഡസ്ട്രിയലൈസേഷൻ, വെൽനെസ്സ്, സ്‌പാ സർവീസ് ഡിസൈൻ & മാനേജ്മെന്റ്, കോസ്‌മെറ്റോളജി എന്നിവ യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള പ്രധാനപ്പെട്ട ബിരുദാനന്തര പ്രോഗ്രാമുകളാണ്. ബാർസിലോണ, സ്പെയിൻ, സ്വീഡൻ, പോളണ്ട്, അമേരിക്ക, കാനഡ, അയർലണ്ട്, സ്കോട്ലൻഡ്, സിഡ്നി, ടൊറൊന്റോ, ഫ്രാൻസ്, ഇറ്റലി, ഇസ്റ്റോണിയ, യു.കെ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ മികച്ച കോസ്‌മെറ്റോളജി പ്രോഗ്രാമുകളുണ്ട്. മെഡിക്കൽ കോസ്‌മെറ്റോളജിയിൽ എം.ഡി ഡെർമറ്റോളജി പഠിച്ചവർക്ക് മാത്രമേ നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധനപ്രകാരം പ്രാക്ടീസ് ചെയ്യാൻ സാധിക്കൂ. പ്രൊഫഷണൽ മേക്കപ്പ്, ബ്യൂട്ടികൾച്ചർ, എസ്തെറ്റിക്സ്, ബ്യൂട്ടി & സ്‌പാ മാനേജ്‌മന്റ്, ഹെയർ ഡിസൈനിംഗ്, കോസ്മെറ്റിക് ടെക്നോളജി കോഴ്സുകൾ വിദേശത്തുണ്ട്. കോസ്മെറ്റിക് ടെക്നോളജിയിൽ ഡിപ്ലോമ,ബി.ടെക്, എം.ടെക് പ്രോഗ്രാമുകളുമുണ്ട്. രാജ്യത്തിനകത്തും വിദേശത്തും കോഴ്സ് പൂർത്തിയാക്കിയവർക്ക് അവസരങ്ങളേറെയുണ്ട്. സംരംഭകത്വ സാദ്ധ്യതയുമുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും മികച്ച സ്കെയ്ലോടുകൂടി കോഴ്സ് പൂർത്തിയാക്കാൻ ശ്രമിക്കണം.

പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​കോ​ഴി​ക്കോ​ട്ടെ​ ​മിം​സ് ​കോ​ളേ​ജ് ​ഒ​ഫ് ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സി​ലും​ ​ന​ട​ത്തു​ന്ന​ ​എം.​എ​സ്.​സി.​(​എം.​എ​ൽ.​ടി.​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ജൂ​ൺ​ 5​ന് ​ന​ട​ത്തും.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

ബി​ഫാം​ ​പ്ര​വേ​ശ​നം​ ​ഇ​ന്നു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ൽ​ ​നി​ല​വി​ലു​ള്ള​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ൻ​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ 27​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​വി​ജ്ഞാ​പ​ന​വും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.

Advertisement
Advertisement