പോളിംഗ് ഇടിഞ്ഞു: 69.16 ശതമാനം

Saturday 27 April 2024 12:15 AM IST

കൊ​ച്ചി​:​ ​നാ​ലു​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​പോ​ളിം​ഗി​ൽ​ ​ഇ​ടി​വ്.​ ജില്ലയിലെ ശതമാനം 69.37.​ ​ ​എ​റ​ണാ​കു​ള​ത്ത് 68.23,​​​ ​ചാ​ല​ക്കു​ടി​യി​ൽ​ 71.78,​​​ ​ഇ​ടു​ക്കി​യി​ൽ​ 66.39,​​​ ​കോ​ട്ട​യ​ത്ത് 65.60​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം.
ആ​ദ്യ​ത്തെ​ ​മ​ണി​ക്കൂ​റി​ൽ​ ​ത​ന്നെ​ ​പ​ല​ ​ബൂ​ത്തു​ക​ളി​ലും​ ​നീ​ണ്ട​ ​ക്യൂ​ ​ആ​രം​ഭി​ച്ചു.​ ​ഉ​ച്ച​യോ​ടെ​ ​ത​ണു​ത്ത​ ​പോ​ളിം​ഗ് ​വൈ​കി​ട്ട് ​വീ​ണ്ടും​ ​ആ​വേ​ശ​ത്തി​ലാ​യി.​ ​വൈ​പ്പി​നി​ൽ​ ​ക​ള്ള​വോ​ട്ട് ​ഒ​ഴി​ച്ചാ​ൽ​ ​ജി​ല്ല​യി​ൽ​ ​സ​മാ​ധാ​ന​പ​ര​വും​ ​പ്ര​ശ്ന​ര​ഹി​ത​വു​മാ​യ​ ​വോ​ട്ടെ​ടു​പ്പാ​യി​രു​ന്നു.
പോ​ളിം​ഗ് ​ശ​ത​മാ​ന​ത്തി​ലെ​ ​കു​റ​വ് ​അ​ല്പം​ ​നെ​ഞ്ചി​ടി​പ്പു​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​മൂ​ന്ന് ​മു​ന്ന​ണി​ക​ളും​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​എ​റ​ണാ​കു​ള​ത്ത് ​വി​ജ​യ​മു​റ​പ്പി​ച്ച​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വം​ ​ചാ​ല​ക്കു​ടി​യി​ലും​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​
പോ​ളിം​ഗി​ൽ​ ​കു​റ​വു​ണ്ടാ​യ​തും​ ​ത​ങ്ങ​ളു​ടെ​ ​വോ​ട്ടു​ക​ൾ​ ​ചെ​യ്യി​ക്കാ​നാ​യ​തി​ലും​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​എ​ൽ.​ഡി.​എ​ഫ്.​ ​മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ​എ​ൻ.​ഡി.​എ.​ ​കു​ന്ന​ത്തു​നാ​ട് ​ഉ​ൾ​പ്പെ​ടെ​ ​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പോ​ളിം​ഗ് ​വ​ർ​ദ്ധി​ച്ച​തി​ന്റെ​ ​പ്ര​ത്യാ​ഘാ​ത​ത്തി​ൽ​ ​മു​ന്ന​ണി​ക​ൾ​ക്ക് ​ആ​ശ​ങ്ക​യു​മു​ണ്ട്.

ആകെ വോട്ട് ജില്ല 26,34,783

പോളിംഗ് ശതമാനം 2019

എറണാകുളം ജില്ല 78.68

ചാലക്കുടി 80.49

എറണാകുളം 77.63

പോളിംഗ് ശതമാനം 2014

ചാലക്കുടി 76.84

എറണാകുളം 73.58

2024 പോളിംഗ് ശതമാനം

ആകെ : 69.16

പുരുഷൻ : 71.08
സ്ത്രീ : 67.33

ട്രാൻസ്‌ജെൻഡർ : 32.25

ചാലക്കുടി 71.18

എറണാകുളം 67.91

പെരുമ്പാവൂർ : 72.29
അങ്കമാലി : 68.18
ആലുവ : 69.76
കളമശേരി : 69.89
പറവൂർ : 71.26
വൈപ്പിൻ : 70.17
കൊച്ചി : 65.02
തൃപ്പൂണിത്തുറ : 66.50
എറണാകുളം : 62.03
തൃക്കാക്കര : 66.50
കുന്നത്തുനാട് : 77.54
പിറവം : 65.68
മൂവാറ്റുപുഴ : 67.67
കോതമംഗലം : 68.81

ഉറച്ച പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രതീക്ഷ സഫലമാകും. പോളിംഗ് 70 ശതമാനത്തിന് മുകളിൽ പോയത് ഗുണകരമാകും. ഇടതുക്യാമ്പ് ചെയ്യിക്കാൻ ലക്ഷ്യമിട്ട മുഴുവൻ വോട്ടുകളും നേടാനായത് ഗുണകരമാകും.

സി.എൻ. മോഹനൻ

സി.പി.എം ജില്ലാ സെക്രട്ടറി

ജില്ലയിലെ 14 നിമസഭാമണ്ഡലങ്ങളിലും മുൻതൂക്കം ലഭിക്കും. വോട്ടർ പട്ടികയിലെ ക്രമക്കേട് പോളിംഗിനെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാർ പുറത്ത് പോയതും വോട്ട് കുറയാൻ കാരണമായി.

മുഹമ്മദ് ഷിയാസ്

ഡി.സി.സി പ്രസിഡന്റ്

Advertisement
Advertisement