പരിശോധന

Friday 26 April 2024 10:35 PM IST

പെരിന്തൽമണ്ണ: മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മലപ്പുറം മൈഗ്രൈൻ സുരക്ഷാ പ്രൊജക്ടിന്റെ സഹകരണത്തോടെ പെരിന്തൽമണ്ണ ക്ലബ് ഡൈൻ റസ്റ്റോറന്റിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ ബോധവൽക്കരണ സെമിനാറും മലമ്പനി പരിശോധനയും നടന്നു. പെരിന്തൽമണ്ണ നഗരസഭ ക്ലീൻ സിറ്റി മാനേജർ സി. വൽസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി. അബൂബക്കർ സിദ്ദീഖ് മലമ്പനി ബോധവൽകരണ ക്ലാസെടുത്തു.

Advertisement
Advertisement