രാത്രി പത്തുമണിക്കും ടോക്കണുമായി വോട്ടർമാർ, വിധിയെഴുതി 70. 35%

Saturday 27 April 2024 4:47 AM IST

# ജൂൺ നാലുവരെ കാത്തിരിപ്പ്
# പത്തുപേർ കുഴഞ്ഞുവീണ് മരിച്ചു

 2019ൽ 77.67%

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 20 ലോക് സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രാത്രി ഒൻപതു വരെ 70.35 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു. വടകര,മലപ്പുറം,കണ്ണൂർ മണ്ഡലങ്ങളിൽ അർദ്ധരാത്രിയിലേക്ക് വോട്ടെടുപ്പ് നീണ്ടെന്നാണ് സൂചന.

യന്ത്രം പണിമുടക്കിയെന്നു പറഞ്ഞ് നിറുത്തിവച്ചതും വോട്ടെടുപ്പ് മന്ദഗതിയിൽ തുടർന്നതുമാണ് ഇതിനിടയാക്കിയത്.

ആറുമണിക്ക് മുമ്പ് എത്തിയവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. സ്ത്രീകൾ അടക്കം നിരവധിപേർ ഈ മണ്ഡലങ്ങളിലെ ബൂത്തുകളിൽ നിന്ന് വോട്ടുചെയ്യാതെ മടങ്ങിപ്പോയി. കോഴിക്കോടും വടകരയും നിർബന്ധിച്ച് ഓപ്പൺ വോട്ട് ചെയ്യിച്ചതായും ആക്ഷേപം ഉണ്ടായി.

വോട്ടെടുപ്പ് മന്ദഗതിയിലാക്കി വോട്ടർമാരെ അകറ്റിയെന്നും ആക്ഷേപമുണ്ടായി.

രാത്രി 9വരെയുള്ള കണക്ക് അനുസരിച്ച് 70.35% ആണ് പോളിംഗ്.20മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.67% പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

മുദ്രവച്ച വോട്ടിംഗ് യന്ത്രങ്ങൾ

കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൂക്ഷിക്കും.

അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ബൂത്ത് ഏജന്റ് അടക്കം പത്തുപേർ കുഴഞ്ഞുവീണ് മരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എറണാകുളത്തും വോട്ട് ചെയ്തു. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട് ജയരാജന് ജാഗ്രതകുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയായി.

കടുത്ത ചൂട് വോട്ടർമാരെ വിഷമിപ്പിച്ചു. ആദ്യമായാണ് പത്തുപേർ ബൂത്തിൽ കുഴഞ്ഞുവീണ് മരിക്കുന്നത്.

# 7.64 % വോട്ട്കുറഞ്ഞു

2.77കോടി :

മൊത്തം

വോട്ടർമാർ

ലോക് സഭ 2024:

70.03 %

ലോക് സഭ 2019:

77.67 %

നിയമസഭ 2021:

74.06 %

Advertisement
Advertisement