വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും പ്രമുഖരും

Saturday 27 April 2024 12:46 AM IST
vote

കോഴിക്കോട്: അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും മന്ത്രിമാരടക്കമുള്ള പ്രമുഖരും. കോഴിക്കോട് പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ സിവിൽസ്റ്റേഷന് സമീപത്തെ നെടുങ്ങോട്ടൂർ മാതൃബന്ധു വിദ്യാശാല എൽ.പി.സ്‌കൂളിൽ 84ാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. കോഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം, മെഡിക്കൽ കോളേജ് സേവിയോ ഹയർ സെക്കൻഡറി സ്‌കൂൾ 56ാം ബൂത്തിൽ ആദ്യ വോട്ടറായും എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് , ഈസ്റ്റ് ഹിൽ, ബൂത്ത് നമ്പർ 37 ലും വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണൻ കടമേരി എൽ.പി സ്‌കൂൾ, ബൂത്ത് നമ്പർ 39ലും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പാലക്കാട് മണപ്പുള്ളിക്കാവ്
ഗവ. എൽപി സ്‌കൂളിലെ 93 നമ്പർ ബൂത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മട്ടന്നൂർ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂൾ, ബൂത്ത് നമ്പർ 61ലും വോട്ട് രേഖപ്പെടുത്തി.

കാന്തപുരം ജി.എം.എൽ.പി സ്‌കൂളിൽ ആദ്യ വോട്ടറായി എത്തിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കോട്ടുളി എ.യു.പി സ്‌കൂളിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും വനംമന്ത്രി എ.കെ.ശശീന്ദ്രൻകണ്ണൂർ ചൊവ്വ ധർമ്മസമാജം യു.പി.സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മൊടക്കല്ലൂർ സ്കൂളിലും

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ അദ്ധ്യക്ഷയുമായ ഡോ. പി.ടി. ഉഷ എം.പി പയ്യോളി മേലടി എയ്ഡഡ് മാപ്പിള എൽ.പി സ്കൂളിലും , മുസ്ലിം ലീഗ് നിയസഭാ കക്ഷി ഉപനേതാവ് എം.കെ മുനീർ സെന്റ് മൈക്കിൾസ്, വെസ്റ്റ്ഹില്ലിലും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാൽ മാപ്പിള സ്‌കൂൾ പതിനെട്ടാം ബൂത്തിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തൊണ്ടയാട് ചിന്മയ സ്‌കൂളിലും വടകര എം.എൽ.എ കെ.കെ രമ നെല്ലാച്ചേരി എൽ പി സ്‌കൂളിലും സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം തേക്കുംകുറ്റി ഫാത്തിമ മാതാ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.

Advertisement
Advertisement