സെമിനാറും പ്രതിഭകളെ ആദരിക്കലും

Saturday 27 April 2024 1:28 AM IST

ഓടനാവട്ടം: കുടവട്ടൂർ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസേർച്ച് ഇൻ ഹുമാനിറ്റീസ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചിരിക്കുന്നു. മേയ്‌ 1ന് പകൽ 2ന് ഓടനാവട്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സയന്റിസ്റ്റ് ഡോ.സൈനുദീൻ പട്ടാഴി

ഉദ്ഘാടനം നിർവഹിക്കും. സെന്റർ പ്രസിഡന്റ്‌ ഡോ.എൻ.വിശ്വരാജൻ

അദ്ധ്യക്ഷനാകും. സെക്രട്ടറി എം.കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതം ആശംസിക്കും. ഗുരുവിന്റെ സ്വാധീനം കുമാരനാശാനിൽ എന്ന വിഷയം ഡോ.എൻ.വിശ്വരാജൻ അവതരിപ്പിക്കും. ചർച്ച റിട്ട.ജോ.എക്സൈസ് കമ്മിഷണർ കെ.മോഹനൻ ഉദ്ഘാടനം ചെയ്യും. വെഞ്ചേമ്പ് മോഹൻദാസ്, അഡ്വ.സന്തോഷ്‌ കുമാർ, ഡോ.കെ.എസ്.ജയകുമാർ , ഡോ.ജോർജ് തോമസ്, മുട്ടറ ഉദയഭാനു, ജേക്കബ് പണയിൽ എന്നിവർ ചർച്ച നയിക്കും. ഡോ.എസ്.സുരേഷ് കുമാർ പ്രതിഭകളെ പരിചയപ്പെടുത്തും. ഡോ.വി.എസ്. ഇടയ്ക്കിടത്ത്, ഡോ. കിരൺ രവീന്ദ്രൻ, ഡോ.അഭിജിത് ശശിധരൻ, സനിക പി.സലി എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങും. ഡോ.വി.എസ്.ഹരിലക്ഷ്മി നന്ദി പറയും.

Advertisement
Advertisement