ഈഡനിൽ കനത്ത റൺപോളിംഗ്: പഞ്ചാബിന് ചരിത്ര വിജയം

Saturday 27 April 2024 6:31 AM IST

കൊ​ൽ​ക്ക​ത്ത​:​ ​ഐ.​പി.​എ​ല്ലി​ൽ​ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച് ഇന്നലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസിനിറെ വമ്പൻ വിജയലക്ഷ്യം 8 ബാക്കി നിൽക്കെ മറികടന്ന് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയം നേടി പഞ്ചാബ് കിംഗ്സ്.

​ടോസ് നഷ്ടപ്പെട്ട്​ ​ആ​ദ്യം​ ​ബാ​റ്റ് ചെ​യ്ത​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 261​ ​റ​ൺ​സ് ​എ​ന്ന​ ​വ​മ്പ​ൻ​ ​ടോ​ട്ട​ൽ​ ​നേ​ടി. മറുപടിക്കിറങ്ങിയ പഞ്ചാബ് 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 8 വിക്കറ്റിന്റെ വിജയം നേടി (262/2)​. സെഞ്ച്വറിയുമായി പുറത്താകാതെ ഗംഭീര പ്രകടനം കാഴ്ചവച്ച ജോണി ബെയർസ്റ്റോയാണ് (പുറത്താകാതെ 48 പന്തിൽ 108)​ പഞ്ചാബിന്റെ ചേസിംഗിന്റെ അമരക്കാരനായത്. നാലാമനായെത്തിയ പുറത്താകാതെ 28പന്തിൽ 68 റൺസ് നേടിയ ശശാങ്ക് സിംഗ് വെടിക്കിട്ടുമായി പഞ്ചാബിനായി റോയൽ ഫിനിഷിംഗ് നടത്തി. 8 സിക്സുകളും 2 ഫോറും ശശാങ്കിന്റെ ബാറ്റിൽ നിന്ന് പിറന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ശേഷം സെഞ്ച്വറിയുമായി തിരിച്ചു വരവ് നടത്തിയ ജോണി 9 സിക്സും 8 ഫോറും നേടി. ഇംപാക്‌ട് പ്ലെയറായി ജോണിക്കൊപ്പം പഞ്ചാബിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത പ്രഭ്‌സിമ്രാൻ സിംഗും (54)​ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മൂന്നാമനായി ഇറങ്ങിയ റൂസോയും (25)​ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ഫി​ൽ​ ​സാ​ൾ​ട്ടും​ ​(37​ ​പ​ന്തി​ൽ​ 75),​ ​സു​നി​ൽ​ ​ന​രെ​യ്‌​നും​ ​(32​ ​പ​ന്തി​ൽ​ 71​)​ ​ന​ൽ​കി​യ​ ​വെ​ടി​ക്കെ​ട്ട് ​തു​ട​ക്ക​മാ​ണ് ​കൊ​ൽ​ക്ക​ത്ത​യെ​ ​വ​മ്പ​ൻ​ ​സ്കോ​റി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ 62​ ​പ​ന്തി​ൽ​ 138​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​പ​വ​ർ​പ്ലേ​യി​ൽ​ ​കൊ​ൽ​ക്ക​ത്ത​ 76​ ​റ​ൺ​സാ​ണ് ​നേ​ടി​യ​ത്.​ 23​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ ​ന​രെ​യ്നെ​ ​പു​റ​ത്താ​ക്കി​ 11​-ാം​ ​ഓ​വ​റി​ൽ​ ​രാ​ഹു​ൽ​ ​ച​ഹ​റാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​ജോ​ണി​ ​ബെ​യ​ർ​സ്റ്റോ​യാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ 9​ ​ഫോ​റും​ 4​ ​സി​ക്സും​ ​ന​രെ​യ്ൻ​ ​നേ​ടി.​ 13​-ാം​ ​ഓ​വ​റി​ൽ​ ​സാം​ ​ക​റ​നെ​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​സി​ക്സ് ​നേ​ടി​യ​ ​സാ​ൾ​ട്ടി​നെ​ ​ക​റ​ൻ​ ​ത​ന്നെ​ ​ആ ​ഓ​വ​റി​ൽ​ ​ബൗ​ൾ​ഡാ​ക്കി.​ 6​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​സാ​ൾ​ട്ട് ​നേ​ടി.​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ർ​ ​(39​),​ ​ആ​ന്ദ്രേ​ ​റ​സ്സ​ൽ​ ​(12​ ​പ​ന്തി​ൽ​ 24​),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(10​ ​പ​ന്തി​ൽ​ 28​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​അ​ർ​ഷ്‌​ദീ​പ് ​സിം​ഗ് ​പ​ഞ്ചാ​ബി​നാ​യി​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി. സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ (44)​ പിറന്ന മത്സരമാണിത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് പിറന്ന മത്സരം

23 പന്തിൽ ശശാങ്ക് ഫിഫ്റ്റിയടിച്ചു

Advertisement
Advertisement