അർജ്ജുന കളരിക്ക് മെഡൽ

Sunday 28 April 2024 1:08 AM IST
ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പറവൂർ തൂയിത്തറ അർജ്ജുന പയറ്റ് കളരിയിലെ മെഡൽ നേടി വിദ്യാർത്ഥികൾ

പറവൂർ: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പറവൂർ തൂയിത്തറ അർജ്ജുന പയറ്റ് കളരിയിലെ അഞ്ച് വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിൽ പത്ത് മെഡൽ ലഭിച്ചു. ബിജു വാസുദേവ് സബ്‌ജൂനിയർ ആൺകുട്ടികളുടെ മെയ്‌പയറ്റിൽ സ്വർണവും വടിപയറ്റ്, ചുവട് വിഭാഗങ്ങളിൽ വെള്ളിയും, ധ്രുവ് ധർമ്മേഷ് സബ് ജൂനിയർ ആൺകുട്ടികളുടെ ചുവട്, വടിപയറ്റ് വിഭാഗങ്ങളിൽ വെള്ളിയും മെയ്‌പയറ്റിൽ വെങ്കലവും, വേദിക വിമൽ സബ് ജൂനിയർ പെൺകുട്ടികളുടെ ചുവട് വിഭാഗത്തിൽ സ്വർണവും, ഹൃദിക ഷിബു സബ് ജൂനിയർ ചുവട് വിഭാഗത്തിൽ വെള്ളിയും മെയ്‌പയറ്റിൽ വെങ്കലവും, സൗപർണിക ബാബു സബ് ജൂനിയർ ചുവട് വിഭാഗത്തിൽ സ്വർണവും കരസ്ഥമാക്കി.

Advertisement
Advertisement