ഡിജി. മാർക്കറ്റിംഗ് വർക്ക് ഷോപ്പ്

Saturday 27 April 2024 8:13 PM IST

കൊച്ചി: നവസംരംഭകർക്കായി സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് മൂന്നുദിവസത്തെ 'ഡിജിറ്റൽ മാർക്കറ്റിംഗ്' വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മേയ് 6 മുതൽ 8 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്‌സിക്യുട്ടീവ്‌സ് എന്നിവർക്ക് പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസേജിംഗ് മാനേജ്‌മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്‌സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. അപേക്ഷകൾ മേയ് രണ്ടിന് മുമ്പായി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 0484 2550322.

Advertisement
Advertisement