നീറ്റ് യു.ജി പരീക്ഷയ്ക്ക് ഇനി ഒരാഴ്ച

Sunday 28 April 2024 12:00 AM IST

മേയ് അഞ്ചിലെ നീറ്റ് യു.ജി പരീക്ഷയ്ക്ക്

23,810,00 പേരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 55% പെൺകുട്ടികളാണ്. എല്ലാവരുടെയും തയ്യാറെടുപ്പുകൾ ഏറക്കുറെ അവസാന ഘട്ടത്തിലാണ്.

മാസങ്ങളും വർഷങ്ങളും നീണ്ട പരിശീലനത്തിനു ശേഷമാണ് മിക്കവരും പരീക്ഷാ ഹാളിലെത്തുന്നത്. സിലബസിലെ പാഠഭാഗങ്ങൾ പലവട്ടം പഠിച്ച്, മുൻ വർഷ ചോദ്യ പേപ്പറുൾപ്പെടെ നിരവധി

മോഡൽ പരീക്ഷകളെഴുതി തയ്യാറെടുത്തവർ ഇനി ശ്രദ്ധിക്കേണ്ടത് ഒരൊറ്റ കാര്യത്തിലാണ്. അനാവശ്യ ടെൻഷൻ ഒഴിവാക്കിയേ പരീക്ഷാ ഹാളിലെത്താവൂ. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

അഡ്മിറ്റ് കാർഡ് ഉടൻ

................................................

557 ഇന്ത്യൻ നഗരങ്ങളിലും 14 വിദേശ നഗരങ്ങളിലുമായാണ് നീറ്റ് പരീക്ഷ. ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെയാണ് പരീക്ഷാ സമയം. വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം ഏതെന്നു കാണിക്കുന്ന 'സിറ്റി ഇന്റിമേഷൻ സ്ലിപ്" https://exams.nta.ac.in/NEETൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് 3-4 ദിവസത്തിനുള്ളിൽ വെബ്സൈറ്റിൽ ലഭ്യമാകും. NTA NEET വെബ്സൈറ്റിൽനിന്ന് അത് ഡൗൺലോഡ് ചെയ്തെടുക്കുക.

ഡ്രസ് കോഡ്

..............................

പരീക്ഷാ ഹാളിൽ ഏതു തരം ഡ്രസ് ഉപയോഗിക്കാം, എന്തൊക്കെ സാധനങ്ങൾ കൊണ്ടു വരാം, എന്തു കൊണ്ടുവരരുത് എന്നതു സംബന്ധിച്ച മാർഗനിർദ്ദേശം വെബ്സൈറ്റിലുണ്ട്. അത് കൃത്യമായി വായിച്ചു മനസിലാക്കണം. ലൈറ്റ് കളർ പാന്റ്സും ഹാഫ് സ്ളീവ് ഷർട്ട്/ടി ഷർട്ടുമാണ് എൻ.ടി.എ നിർദേശിക്കുന്ന ഡ്രസ് കോഡ്. ഷൂ, ഹൈ ഹീൽ ചെരുപ്പുകൾ തുടങ്ങിയവ പരീക്ഷാഹാളിൽ അനുവദനീയമല്ല. ഹീലില്ലാത്ത ചെരുപ്പുകളോ സ്ളിപ്പറുകളോ ധരിക്കാം. റിസ്റ്റ് ബാൻഡ്, ആഭരണങ്ങൾ, വാച്ച്, വാട്ടർ ബോട്ടിൽ തുടങ്ങി പരീക്ഷാ ഹാളിൽ

അനുവദനീയമല്ലാത്ത നിരവധി സാധനങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ ഇപ്പോഴേ മനസിലാക്കുക.

അവസാന ലാപ്പിലെ പഠനം

.........................................................

* ഒ.എം.ആർ ഷീറ്റിൽ വരുത്തുന്ന തെറ്റുകൾ മാറ്റിയെന്ന് 100% ഉറപ്പിക്കുക.

* ഇതുവരെയെഴുതിയ ക്വസ്റ്റ്യൻ പേപ്പറുകൾ അനലൈസ് ചെയ്യുക. അതിൽ വന്ന തെറ്റുകൾ കണ്ടെത്തി തിരുത്തിയെന്ന് ഉറപ്പു വരുത്തുക.
* ഇനിയും എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അദ്ധ്യാപകനെ സമീപിച്ച് ഇപ്പോൾ തന്നെ വ്യക്തത വരുത്തുക.

* പഠിച്ച കാര്യങ്ങൾ അനലൈസ് ചെയ്യുക.

* ഏതെങ്കിലും ഭാഗം പഠിക്കാതെ പോയിട്ടുണ്ടെങ്കിൽ ഇനി അത് പുതുതായി പഠിച്ചെടുക്കാനായി സമയം കളയാതിരിക്കുക.
* ഓരോ ദിവസവും നന്നായി ഉറങ്ങി മനസിനെ ഉർജ്ജസ്വലമാക്കുക.
* കഠിനവേനലാണ്. കൃത്യമായ ഭക്ഷണവും വെള്ളവും ഉറക്കവും നിർബന്ധമാണ്. അല്ലെങ്കിൽ പലതരം അസുഖങ്ങൾ വന്നുചേരാം. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ പൂർണ ആരോഗ്യത്തോടെ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുക.

അവസാനമായി, സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 91,927 സീറ്റ് രാജ്യത്തെമ്പാടുമായി എം.ബി.ബി.എസിനുണ്ട്. 26,949 സീറ്റുകൾ ബി.ഡി.എസിനുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം രാജ്യത്തൊട്ടാകെ 3495 എം.ബി.ബി.എസ് സീറ്റുകൾ അധികം

സൃഷ്ടിക്കപ്പെട്ടു. ഇത് കുട്ടികൾക്ക് ഏറെ ഗുണകരമാകും. ഇത് ഓരോ വിദ്യാർത്ഥിയുടെയും

സാധ്യതകൾ വർദ്ധിപ്പിക്കുകയാണ് എന്ന തിരിച്ചറിവോടെ, ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് പോകാൻ തയ്യാറാകുക.

Advertisement
Advertisement