എ.അനഘയ്ക്ക് കവിതാ പുരസ്കാരം

Sunday 28 April 2024 12:40 AM IST
എ.അനഘ

രാമനാട്ടുകര: രാമനാട്ടുകര വായനശാലയുടെ സാംസ്കാരിക വേദിയായ "ബദാംമരച്ചോട്ടിൽ " സംസ്ഥാന തലത്തിൽ നടത്തിയ ഒറ്റക്കവിതാ പുരസ്കാരത്തിന് മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി എ.അനഘ അർഹയായി.​ ലീല മൂത്ത എന്ന കവിതയ്ക്കാണ് പുരസ്കാരം .കാലിക്കറ്റ് ടീച്ചർ എഡ്യുക്കേഷൻ സെന്റർ വലപ്പാട് ബി.എഡ് മലയാളം വിദ്യാർത്ഥിനിയാണ്. മേയ് 5 ന് രാമനാട്ടുകര വായനശാലാ പരിസരത്തുവച്ച് കവി ശൈലൻ 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അനഘയ്ക്ക് സമ്മാനിക്കും.​ കവികളായ എം.എം സചീന്ദ്രൻ, വിമീഷ് മണിയൂർ, വിജില എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ ​തിരഞ്ഞെടുത്തത്. വാർഷികോത്സവം​ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement