കഥാപുരസ്‌കാരം

Saturday 27 April 2024 10:31 PM IST
.

ചങ്ങരംകുളം: യുവകലാസാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറിയും പ്രമുഖ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന നനീഷ് ഗുരുവായൂരിന്റെ സ്മരണാർത്ഥം യുവകലാസാഹിതി ദുബായ് ഒരുക്കിയ കഥാമത്സരത്തിൽ സോമൻ ചെമ്പ്രേത്ത് രചിച്ച ജുലൂസ് എന്ന കഥക്ക്
രണ്ടാംസ്ഥാനം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസാണ് വിജയികളെ പ്രഖ്യാപിച്ചത്. സെക്രട്ടറി റോയ് നെല്ലിക്കോട്
വൈസ് പ്രസിഡന്റ് അജി കണ്ണൂർ ലോക കേരള സഭാംഗവും ദുബായ് വനിതകലാ സാഹിതി കൺവീനറുമായ സർഗ്ഗ റോയ് എന്നിവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. 10000 രൂപയും ഫലകവും പ്രശസ്തിപത്രവും ജൂൺ മാസം ദുബായിൽ വച്ച് നടത്തപ്പെടുന്ന യുവകലാസന്ധ്യ 2024 യിൽ വെച്ച് സമ്മാനിക്കും. ലോകമെമ്പാടുമുള്ള ഒട്ടേറെ മലയാളി എഴുത്തുകാർ പങ്കെടുത്ത കഥാ മത്സരത്തിൽ എം.വി.ജനാർദ്ദനൻ ഒന്നാം സ്ഥാനവും സബ്ന നിച്ചു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisement
Advertisement