വ്യാജപ്രചരണങ്ങൾ ജനം തള്ളി; ജനങ്ങളുടെ വിജയം ഉണ്ടാവും

Sunday 28 April 2024 12:08 AM IST
election

വടകര: തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരിൽ വന്ന പോസ്റ്റ് വ്യാജമാണെന്നും വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. എതിർസ്ഥാനാർത്ഥിയുടെ പല കമന്റുകളും തരംതാഴ്ന്നതാണ്. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി മാദ്ധ്യമങ്ങൾക്ക് മുമ്പാകെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോദ്ധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തു. അപ്പോഴും എതിർസ്ഥാനാർഥി ഇതേ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. വടകരയിൽ പോളിംഗ് നടത്തിപ്പിൽ വീഴ്ചയുണ്ടായതായി ഷാഫി ആരോപിച്ചു. ഈ വിഷയത്തിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.

വ​ട​ക​ര​യി​ൽ​ ​ജ​യി​ക്കും​;​ ​കു​പ്ര​ച​ര​ണം
ന​ട​ത്തി​യ​ത് ​യു.​ഡി.​എ​ഫ്:​ ​കെ.​കെ​ ​ശൈ​ലജ

വ​ട​ക​ര​ ​:​ ​വ​ട​ക​ര​യി​ലെ​ ​കാ​ഫി​ർ​ ​പ​രാ​മ​ർ​ശ​ ​പോ​സ്റ്റ് ​യു.​ഡി.​എ​ഫ് ​നി​ർ​മ്മി​ത​മെ​ന്നാ​ണ് ​ത​ന്റെ​ ​ബോ​ദ്ധ്യ​മെ​ന്നും​ ​വ്യാ​ജ​മാ​ണെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫ് ​തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും​ ​കെ.​കെ​ ​ശൈ​ല​ജ.​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ ​ക​ണ്ടാ​ണ് ​യു.​ഡി.​എ​ഫ് ​പ്ര​ച​ര​ണം.​ ​സൈ​ബ​ർ​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ര​ണം.​ ​വ​ട​ക​ര​യി​ൽ​ ​ജ​യി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​യു.​ഡി.​എ​ഫ് ​ത​നി​ക്കെ​തി​രെ​ ​ത​രം​ ​താ​ഴ്ന്ന​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.

വ​ട​ക​ര​യി​ൽ​ ​പോ​ളിം​ഗ് ​വൈ​കി​യ​ത്
ഭ​ര​ണ​ത​ല​ ​അ​ട്ടി​മ​റി​:​ ​കോ​ൺ​ഗ്ര​സ്

കോ​ഴി​ക്കോ​ട്:​ ​വ​ട​ക​ര​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പോ​ളിം​ഗ് ​വൈ​കി​ച്ച​തി​ന് ​പി​ന്നി​ൽ​ ​ഭ​ര​ണ​ത​ല​ ​അ​ട്ടി​മ​റി​ ​സം​ശ​യി​ക്കു​ന്ന​താ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ​ ​പ്ര​വീ​ൺ​കു​മാ​ർ.​ ​ഡി.​സി.​സി​യി​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യു.​ഡി.​എ​ഫി​ന് ​ആ​ധി​പ​ത്യ​മു​ള്ള​ ​ബൂ​ത്തു​ക​ളി​ലാ​ണ് ​പോ​ളിം​ഗ് ​വൈ​കി​പ്പി​ച്ച​ത്.​ ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ലു​ള്ള​ ​പ്ര​ശ്നം​ ​ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ​ ​എ​ല്ലാം​ ​ബൂ​ത്തി​ലും​ ​ഉ​ണ്ടാ​വ​ണം.​ ​എ​ന്നാ​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന് ​മേ​ധാ​വി​ത്വ​മു​ള്ള​ ​ഒ​രു​ ​ബൂ​ത്തി​ലും​ ​പ്ര​ശ്ന​മു​ണ്ടാ​യി​ട്ടി​ല്ല.​ ​പോ​ളിം​ഗ് ​മ​ന്ദ​ഗ​തി​യി​ലെ​ന്ന് ​പ​രാ​തി​ ​പ​റ​ഞ്ഞ​വ​രോ​ട് ​മോ​ശ​മാ​യ​ ​രീ​തി​യി​ലാ​ണ് ​പ്രീ​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ ​പെ​രു​മാ​റി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​അ​യ​ച്ച​ ​കേ​ഡ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പോ​ളിം​ഗ് ​വൈ​കി​പ്പി​ച്ച​തെ​ന്ന് ​സം​ശ​യി​ക്കു​ന്നു.​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​വും​ ​വ്യാ​ജ​പ്ര​ചാ​ര​ണം​ ​കൊ​ണ്ടും​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ​ക​ണ്ട് ​പോ​ളിം​ഗ് ​വൈ​കി​പ്പി​ച്ച് ​വോ​ട്ട​ർ​മാ​രെ​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​

Advertisement
Advertisement