ഇന്ത്യൻ ടീമുകൾക്ക് വിജയത്തുടക്കം

Sunday 28 April 2024 4:05 AM IST

ചെങ്ഡു (ചൈന): പുരുഷൻമാരുടെ ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായ തോമസ് കപ്പിലും വനിതകളുടെ ടീം ചാമ്പ്യൻഷിപ്പായ യൂബർകപ്പിലും ഇന്ത്യയ്ക്ക് വിജയത്തുടക്കും. തോമസ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ ടീം തായ്‌ലൻഡിനെ 4-1ന് കീഴടക്കിയപ്പോൾ യൂബർകപ്പിൽ വനിതകൾ ഇതേ സ്കോറിന് കാനഡയെ തോൽപ്പിച്ചു. തോമസ് കപ്പിൽ മലയാളി താരം എച്ച്.എസ് പ്രണോയ് മാത്രമാണ് തോറ്റത്.

ഡബിൾസിൽ സാത്വിക് -ചിരാഗ്, മലയാളി താരം എം.ആർ അർജുൻ-ധ്രുവ്കപിലാ സഖ്യവും സിംഗിൾസിൽ ലക്ഷ്യ സെന്നും ശ്രീകാന്തു വിജയിച്ചു.യൂബർ കപ്പിൽ ഡബിൾസിൽ സിമ്രാൻ -റിതിക സഖ്യം മാത്രമാണ് തോറ്റത്. കൗമാര താരം അഷ്മിത ചാലിഹ മുൻ കോമൺവെൽത്ത് ചാമ്പ്യൻ മൈക്കല്ലെ ലീയെ കീഴടക്കി.

Advertisement
Advertisement