നിർത്തിയിട്ട ലോറിക്ക് തീപിടിച്ചു

Monday 29 April 2024 2:10 AM IST
ആട്ടായംനിരപ്പ് മണ്ടോത്തുപടിയിൽ ലോറിയിലെ തീയണയ്ക്കുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥർ

മൂവാറ്റുപ്പുഴ: ആട്ടായംനിരപ്പ് മണ്ടോത്തുപടിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് തീപിടിച്ചു. പാലത്തിങ്കൽ പി.എസ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ ബോഡി ബിൽഡിംഗിന് കൊണ്ടുവന്ന ലോറിക്കാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മൂവാറ്റുപുഴ അസിസ്റ്റന്റ് ഫയർ ഓഫീസർ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണക്കുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സി.എം നൗഷാദ്, ഫയർ& റെസ്ക്യൂ ഓഫീസർമാരായ ജി.എസ്. രഞ്ജിത്ത്, ആർ.വിഷ്ണു, കെ.എം. റിയാസ് എന്നിവരാണ് തീയണച്ചത്. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Advertisement
Advertisement