കെ.എൻ.എം ജില്ലാ ഹജ്ജ് ക്യാമ്പ്

Monday 29 April 2024 12:22 AM IST
hajj

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീൻ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് മേയ് ഒന്നിന് രാവിലെ ഒമ്പത് മുതൽ കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ഹജ്ജ് ചരിത്രം ഓർമ്മപ്പെടുത്തൽ, പരിശുദ്ധ ഹജ്ജ് കർമ്മങ്ങളിലൂടെ, ഹാജിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, ഹജ്ജിന്റെ ആത്മാവ് തുടങ്ങിയ വിഷയങ്ങളിൽ ഡോ.ഹുസൈൻ മടവൂർ, സി.സലീം സുല്ലമി, അലി ശാക്കിർ മുണ്ടേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഹജ്ജുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുള്ള അവസരവും ക്യാമ്പിലുണ്ടാകുമെന്ന് കെ.എൻ.എം സൗത്ത് ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി, സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം എന്നിവർ അറിയിച്ചു.

Advertisement
Advertisement