ചെറുകിട വ്യാപാരി ശില്പശാല

Monday 29 April 2024 12:25 AM IST
online

കോഴിക്കോട്: ഓൺ ലൈൻ വ്യാപാര രംഗത്ത് ചെറുകിട സംരംഭകർക്കും ഇന്ത്യൻ മാർക്കറ്റിൽ ഏറെ സാദ്ധ്യതകളാണുള്ളതെന്ന് ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്‌സ് ( ഒ.എൻ.ഡി.സി ) സീനിയർ വൈസ് പ്രസിഡന്റ് നിതിൻ നായർ. മലബാർ ചേംബർ ഓഫ് കോമേഴ്‌സും, കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡ്രസ്ട്രീസ് അസോസിയേഷനും ചെറുകിട വ്യാപാരികൾക്കായി സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം. മെഹ്ബൂബ് അദ്ധ്യക്ഷത വഹിച്ചു.
കെ. എസ്. എസ്. ഐ പ്രസിഡന്റ് അബ്ദുറഹിമാൻ, ചേംബർ വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, ചേംബർ സെക്രട്ടറി കെ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement