മന്നം ഭവനത്തിന്റെ താക്കോൽ ദാനം

Sunday 28 April 2024 8:08 PM IST

കൊച്ചി: കടവന്ത്ര എൻ.എസ്.എസ് കരയോഗം നടപ്പിലാക്കിയ മന്നം ഭവനത്തിന്റെ താക്കോൽ ദാനകർമ്മം രത്നമ്മ ഹരിദാസിന് നൽകി ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭവനത്തിന് സംഭാവന നൽകിയ സി.വി. ഗോപിയെ മേയർ എം. അനിൽകുമാർ ആദരിച്ചു. രത്നമ്മയ്ക്ക് ഗൃഹോപകരങ്ങൾ വാങ്ങാനുള്ള തുക കരയോഗം പ്രസിഡന്റ് മധു എടനാട്ട് കൈമാറി.

കടവന്ത്ര എൻ.എസ്.എസ്. കരയോഗം സെക്രട്ടറി എൻ.പി. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺ പി.ആർ.റെനീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement