ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം

Monday 29 April 2024 12:00 AM IST

കൊല്ലം: ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം ഇന്നുമുതൽ മേയ് 9വരെ പന്മന ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ 6ന് മരുത്വാമലയിൽ നിന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ നയിക്കുന്ന മഹാഗുരുജ്യോതി പ്രയാണം നാളെ പന്മന ആശ്രമത്തിലെത്തും. സ്വാമി നിത്യസ്വരൂപാനന്ദ ജ്യോതി ഏറ്റുവാങ്ങി പന്മന ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും. മേയ് 1ന് രാവിലെ 10.30ന് നടക്കുന്ന മഹാസമാധി ശതാബ്ദി ആചരണസഭ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ അദ്ധ്യക്ഷനാകും. 2ന് രാവിലെ 10.30ന് 'മഹാഗുരുകേരളം' വിചാരസഭ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. 3ന് രാവിലെ 10.30ന് ആത്മീയസഭ 'മഹാഗുരുസാരം' കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി നിഗമാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. പാലക്കാട് അയ്യപ്പസേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി വിശിഷ്ടാതിഥിയാകും. 4ന് രാവിലെ 10.30ന് വിചിന്തനസഭ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 5ന് രാവിലെ 8ന് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപ പ്രകാശനം നടത്തും. രാവിലെ 10.30 ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണം പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. ഡോ.ശശിതരൂർ മുഖ്യപ്രഭാഷണം നടത്തും. 6ന് രാവിലെ 10.30ന് മനുഷ്യാവകാശസഭ മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. കെ.സി.രാജൻ അദ്ധ്യക്ഷനാകും. വൈകിട്ട് 3ന് സാഹിത്യസഭ കവി പ്രൊഫ.ബി.മധുസൂദനൻനായർ ഉദ്ഘാടനം ചെയ്യും. സ്വാമി നിത്യസ്വരൂപാനന്ദ അദ്ധ്യക്ഷനാകും. 7ന് രാവിലെ 10.30ന് ഏകവത്സര പുരാണപാരായണ യജ്ഞത്തിന്റെ സമാപനസഭ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി ഉദ്ഘാടനം ചെയ്യും. അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി വാർഷികദിനമായ 8ന് രാവിലെ 9ന് ഭദ്രദീപ പ്രോജ്വലനം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ നിർവഹിക്കും. രാവിലെ 10.30ന് മഹാസമാധി ശതാബ്ദിസഭ മുംബയ് ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദി സന്ദേശം നൽകും. സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ഡോ.ധർമ്മാനന്ദൻ, കുമ്മനം രാജശേഖരൻ, ഡോ. എ.എം.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement