കളിയാട്ട മഹോത്സവം

Monday 29 April 2024 12:04 AM IST
കളിയാട്ട മഹോത്സവം

നീലേശ്വരം: ഒന്നരപതിറ്റാണ്ടിനു ശേഷം ബങ്കളം പോത്താളൻകാവ് കരിഞ്ചാമുണ്ഡി അമ്മ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവം മേയ് 9 മുതൽ 12 വരെ നടക്കും. 9ന് വൈകിട്ട് ആറുമണി മുതൽ വിവിധ പൂജ, ഹോമങ്ങൾ നടക്കും. പത്തിന് രാവിലെ തിരുവായുധ പ്രതിഷ്ഠ. വൈകിട്ട് ഏഴിന് സാംസ്കാരിക സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 9ന് ഗാനമേള. 11ന് വൈകിട്ട് 7 മുതൽ തൊണ്ടച്ചൻ തെയ്യം എട്ടിന് ഗുളികൻ ദൈവം, രാത്രി 12 മുതൽ പുലർച്ചെ ആറു വരെ പഞ്ചുരുളി തെയ്യത്തിന്റെ പുറപ്പാട്. 12 രാവിലെ 7മുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.

Advertisement
Advertisement