ഹാസ്യവേദി വാർഷിക സമ്മേളനം

Monday 29 April 2024 12:05 AM IST

കൊച്ചി: ഹാസ്യസാഹിത്യകാരന്മാരുടെ സംഘടനയായ ''ഹാസ്യവേദി' യുടെ നാല്പതാമത് വാർഷിക സമ്മേളനം നടന്നു. പ്രതിനിധി സമ്മേളനം കാഥികൻ മധുരിമ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജി.കെ.പിള്ള തെക്കേടത്ത്, കാർട്ടൂണിസ്റ്റ് ജേപ്പി നിർമ്മലഗിരി,വിജയൻ ന്യൂസ് പ്രിന്റ് നഗർ, യു.എസ്. രവീന്ദ്രൻ, യൂനസ് വിനോദ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന എസ്.എൻ.ജി നർമ്മകഥാ പുരസ്‌കാരം കലാഭവൻ കെ.എസ്. പ്രസാദ് വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി വിജയൻ ന്യൂസ് പ്രിന്റ് നഗർ (പ്രസിഡന്റ് ), ജേപ്പി നിർമ്മലഗിരി, രവി പുലിയന്നൂർ, (സെക്രട്ടറിമാർ), യൂനസ് വിനോദ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement