ചൂടി​നെ ചെറുക്കാൻ ആയുർവേദവഴി

Sunday 28 April 2024 9:39 PM IST

കൊച്ചി: വേനൽക്കാലത്ത് ദഹനശക്തി കുറയാൻ സാദ്ധ്യതയുള്ളതിനാൽ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആയുർവേദ ആരോഗ്യ വിദഗ്ദ്ധർ. അമിതമായി വിയർക്കുന്നതിനാൽ നിർജലീകരണമുണ്ടാകാം. മൂത്രക്കടച്ചിൽ, മൂത്രത്തിൽ കല്ല് പോലുള്ള രോഗങ്ങൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്. ശരീരബലം, ദഹനശക്തി എന്നിവ കുറയും. ഭക്ഷണങ്ങളും പാനീയങ്ങളും ചിട്ടപ്പെടുത്തുക പ്രധാനമാണ്. ജി​ല്ലാ ആയുർവേദ ആശുപത്രി​ അധി​കൃതരുടെ അറി​യി​പ്പി​ൽ നി​ന്ന്:

ആഹാരത്തിൽ ശ്രദ്ധിക്കാം

* ദഹിക്കാൻ എളുപ്പമുള്ളതും ദ്രവരൂപത്തിലുള്ളതും പോഷകസമ്പുഷ്ടവുമായ ആഹാരം ശീലമാക്കാം

* എരിവ്, പുളി, മസാലകൾ, ഉപ്പ് കുറയ്ക്കുക

* ജലാംശം കൂടിയ ക്ഷാരസ്വഭാവമുള്ള നാടൻ പച്ചക്കറികൾ ധാരാളം കഴിക്കുക

* പാൽക്കഞ്ഞികൾ, നെയ് ചേർത്ത കഞ്ഞികൾ എന്നിവ നല്ലത്.

* കൂവ, ശതാവരി, നാടൻപഴങ്ങൾ കഴി​ക്കുക

* ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എളുപ്പം ദഹി​ക്കുന്ന അത്താഴം കഴിക്കുക

* മലബന്ധം ഒഴി​വാക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

* മാംസാഹാരങ്ങൾ ഒഴിവാക്കുക, വറുത്തവ പ്രത്യേകി​ച്ചും.

മൈദ പലഹാരങ്ങൾ, ജങ്ക് ഫുഡ് ഒഴിവാക്കുക

പാനീയങ്ങൾ

* രണ്ടുമുതൽ മൂന്നുലിറ്റർവരെ വെള്ളം കുടിക്കാം. ശാരീരിക അവസ്ഥ, മറ്രു രോഗങ്ങൾ, ജോലിസാഹചര്യം, വെയിൽകൊള്ളൽ എന്നി​വകൂടി​ കണക്കി​ലെടുക്കണം.

* വൃക്കരോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക.

* തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കണം

കട്ടികുറഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക, രണ്ടുനേരം കുളിക്കുന്നതും ഉച്ചയ്ക്ക് അല്പം മയങ്ങുന്നതും നല്ലതാണ്.

ഡോ. വി. ലക്ഷ്മി

മെഡിക്കൽ ഓഫീസർ

ജില്ലാ ആയുർവേദ ആശുപത്രി

എറണാകുളം

Advertisement
Advertisement