പെരുന്നാളിന് കൊടിയേറി

Monday 29 April 2024 12:43 AM IST

വകയാർ: വകയാർ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളിയുടെ പെരുന്നാളിന് സഹവികാരി ഫാദർ പോൾ ഇ.വർഗീസ് കൊടിയേറ്റി. മേയ് 2ന് സന്ധ്യാ പ്രാർത്ഥന , ഫാദർ അരുൺ സി ഏബ്രഹാം പ്രസംഗിക്കും. 3ന് ഫാദർ റോയി ജോർജ് കട്ടച്ചിറ, 4ന്ഫാദർ രാജൻ ഏബ്രഹാം കുളമട എന്നിവർ പ്രസംഗിക്കും. 5ന് ആത്മീയ സംഘടനകളുടെ വാർഷികം, 6ന് കുർബാന, പിതൃസ്മൃതി, ചെമ്പെടുപ്പ്, റാസ , 7ന് മൂന്നിന്മേൽ കുർബാനയ്ക്ക് തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാന്നോൻ മോർ മിലിത്തിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാദർ യോഹന്നാൻ വാകയിൽ, സെക്രട്ടറി സച്ചു ജോൺപടിയറ എന്നിവർ നേതൃത്വം നൽകും.

Advertisement
Advertisement