സ്വർണമാല പൊട്ടിച്ചെടുത്തു

Monday 29 April 2024 12:56 AM IST

മല്ലപ്പള്ളി : കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയുടെ സ്വർണമാല രണ്ടംഗ സംഘം കവർന്നു. മാന്താനം - പുളിന്താനം റോഡിൽ മാന്താനം കാണിക്ക മണ്ഡപത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാന്താനത്ത് കടനടത്തുന്ന ഹരിയുടെ രണ്ടര പവൻ മാലയാണ് മോഷ്ടിച്ചത്. ഹരിയുടെ ബൈക്കിന് കൈ കാണിച്ച് നിറുത്തിയശേഷം ഇവർ മരണം നടന്ന ഒരുവീട് അന്വേഷിച്ചു. വീട് പറഞ്ഞു കൊടുക്കുമ്പോൾ ഒരാൾ മുഖത്ത് സ്പ്രേ അടിച്ചു. ഇൗസമയം രണ്ടാമൻ മാല പൊട്ടിച്ചെടുത്ത് ഒാടി. ഇവരുടെ പിന്നാലെ ഹരി കുറച്ചുദൂരം ഓടിയെങ്കിലും പിടിക്കാനായില്ല. മോഷ്ടാക്കൾ അമരഭാഗത്തേക്കാണ് ഓടിപ്പോയത്.

Advertisement
Advertisement