പെരുന്നാൾ തുടങ്ങി

Monday 29 April 2024 12:58 AM IST

പ്രമാടം : ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ തുടങ്ങി. മേയ് അഞ്ചിന് അവസാനിക്കും. നാളെ വൈകിട്ട് അഞ്ചിന് പാഴ്സനേജ് കൂദാശ ഏബ്രഹാം മാർ സെറാഫീം നിർവഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണവും സ്നേഹ വിരുന്നും. മേയ് ഒന്നിന് രാവിലെ ഏഴിന് കുർബാന, വൈകിട്ട് ഏഴിന് കൺവെൻഷൻ ഉദ്ഘാടനം. രണ്ടിനും മൂന്നിനും രാവിലെ ഏഴിന് കുർബാന, വൈകിട്ട് ഏഴിന് വചനശുശ്രൂഷ. നാലിന് രാവിലെ ഏഴിന് കുർബാന, എട്ടിന് ചെമ്പിൽ അരിയിടൽ, തുടർന്ന് നേർച്ച സ്വീകരണ ഘോഷയാത്ര, ഏഴിന് പ്രദക്ഷിണം, രാത്രി പത്തിന് തമ്പോലം ഡിസ് പ്ളേ.

Advertisement
Advertisement