നടി കുടശ്ശനാട് കനകത്തിന് സ്നേഹവീട്

Monday 29 April 2024 12:01 AM IST

പന്തളം: കൊച്ചുമകളുടെ ചികിത്സാ ചെലവുകൾക്കായി വീടും സ്ഥലവും വിൽക്കേണ്ടി വന്നതിനാൽ വാടകവീടുകളിൽ അഭയം തേടിയിരുന്ന സിനിമാനാടക നടി കുടശ്ശനാട് കനകത്തിന് വീടായി. സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാൽ സർക്കാർ പദ്ധതികളിലൊന്നും പരിഗണിക്കപ്പെട്ടില്ല. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളിയുടെ നേതൃത്വത്തിൽ കോട്ടയം ദേവലോകം അരമനയിലെത്തി ബസേലിയോസ് മർത്തോമ മാത്യൂസ് തൃതീയൻ ബാവതിരുമേനിക്കു നൽകിയ നിവേദനത്തേതുടർന്നാണ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് 'ആർദ്ര' ചാരിറ്റബിൾ സൊസൈറ്റിയിലൂടെ എട്ടുലക്ഷം രൂപ ചെലവിട്ട് വീട് നിർമ്മിച്ചു നൽകിയത്. ആർദ്ര വൈസ്‌ചെയർമാൻ ഫാദർ വിൽസൺ മണലേത്ത്, ഫാദർ ഡാനിയൽ പുല്ലേലിൽ, ഫാദർ വിൽസൺ ശങ്കരത്തിൽ,ഫാദർ ടിനോ തങ്കച്ചൻ, ഐ.സി തമ്പാൻ, സിബി കെ.വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂദാശ ചടങ്ങുകൾ നടന്നു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, പ്രമോദ് നാരായണൻ എം.എൽ.എ, സംവിധായകരായ വിപിൻദാസ്, അനു പുരുഷോത്തം (ചെന്നൈ), പ്രൊഡ്യൂസർ രാജേഷ് (ചെന്നൈ) അഡ്വ.കെ.ശശികുമാർ, താജ് പത്തനംതിട്ട, അടൂർ ശശാങ്കൻ, ജോൺ ഡാനിയൽ, പ്രഭ വി മറ്റപ്പളളി, വിൻസന്റ് ഡാനിയൽ, സിബി തോമസ് നല്ലില, പ്രസന്നസോമരാജൻ,
രാജേഷ് കമലൻ, തങ്കച്ചൻ കീപ്പളളിൽ, ജയിംസ് വർഗീസ് മുളപ്പംപളളിൽ, ദീപക് ചെന്നീർക്കര, രാജു വലക്കമറ്റം, ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement