വോട്ടെടുപ്പിലെ വീഴ്ചകൾ അന്വേഷിക്കണം: സതീശൻ

Monday 29 April 2024 12:05 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാനത്ത് സുതാര്യവും നീതിപൂർവകവുമായി വോട്ടെടുപ്പ് നടന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുൻപ്

ബൂത്തിലെത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനായില്ല.സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരാജയപ്പെട്ടതായി പരാതിയിൽ പറയുന്നു.

Advertisement
Advertisement